Israeli media reports that a retaliatory strike by Iranian forces has caused widespread destruction in Israel. The southern Tel Aviv region has suffered heavy damage, with numerous buildings destroyed in Rishon LeZion. In the attack that occurred in the past 12 hours, three Israelis were killed and over 100 people were injured. These details have been reported by Israeli media. Due to the sounding of danger sirens, many others have taken shelter in bunkers.
HOME
DETAILS

MAL
ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
Salah
June 14 2025 | 07:06 AM

ഇസ്‌റാഈലിൽ ഇറാൻ സൈന്യം നടത്തിയ തിരിച്ചടിയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ടെൽ അവീവ് മേഖലയിൽ കനത്ത നാശമാണ് ഉണ്ടായത്. റിഷോൺ ലെസിയോണിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണത്തിൽ 3 ഇസ്‌റാഈലികൾ കൊല്ലപ്പെടുകയും 100 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപായ സൈറൺ മുഴങ്ങിയതിനാൽ മറ്റുള്ളവർ ബങ്കറിൽ അഭയം തേടിയിരിക്കുകയാണ്.
ഇസ്‌റാഈലിന് നേരെ ഉണ്ടായ ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടു. അജ്ഞാതമായ ഒരു സ്ഥലത്തെ അദ്ദേഹം മാറിയതായി ഇസ്‌റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഗ്രീസിലെ ഏഥൻസിൽ അദ്ദേഹം അഭയം തേടിയതായാണ് വിവരം. വിമാനത്തിൽ നെതന്യാഹു പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങൾക്ക് പുറത്തുള്ള അജ്ഞാത സ്ഥലത്തേക്ക് പോകുന്ന നെതന്യാഹുവിന്റെ വിമാനത്തിന്റെ ചിത്രം ഇസ്‌റാഈൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം സഞ്ചരിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രിയിൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിലും സമീപത്തും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്‌റാഈൽ ഭരണകൂടം സൈനിക ആക്രമണ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്‌റാഈലിന്റെ തലസ്ഥാനത്ത് ഇറാൻ തിരിച്ചും ആക്രമണങ്ങൾ നടത്തിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്‌റാഈൽ ആക്രമണം തുടങ്ങിയത്. ഇറാന്റെ പ്രമുഖരായ സൈനിക നേതാക്കൾ ഉൾപ്പെടെ ഈ ആക്രമത്തിൽ കൊല്ലപ്പെട്ടു. ഇറാനിയൻ സായുധ സേനയുടെ ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ മേജർ ജനറൽ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ ഗോലമാലി റാഷിദ് എന്നിവർ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
ഇതിന് തിരിച്ചടിയായി കടുത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്‌റാഈലിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും പുലർച്ചെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്‌റാഈലികൾ ബങ്കറുകളിൽ ഒളിച്ചു. ഇറാനിയൻ മിസൈലുകൾ തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു. ടെൽ അവീവിൽ ചില കെട്ടിടങ്ങൾ തകരുകയും ഏതാനും പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ഇസ്‌റാഈൽ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെൽ അവീവിലെ ഇസ്‌റാഈൽ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.
ഇതോടൊപ്പം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പലതവണ ഇസ്‌റാഈൽ ആക്രമിച്ചു. നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ രണ്ട് പ്രൊജക്‌ടൈലുകൾ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.
അതേസമയം, ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാൻ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടിൽ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാൻ ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 2 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 2 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 2 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 2 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 2 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 2 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 2 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 2 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 2 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 2 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 2 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 3 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 3 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 3 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 3 days ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 3 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 3 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 3 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 3 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 3 days ago