HOME
DETAILS

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

  
Abishek
June 14 2025 | 05:06 AM

Congress Leaders Clash with Election Officials Over Vehicle Inspection in Nilambur

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം വെള്ളിയാഴ്ച രാത്രി നിലമ്പൂര്‍ വടപുറത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഈ പരിശോധന മനഃപൂര്‍വം അവഹേളിക്കാനുള്ള ശ്രമമാണെന്നും അത് അപമാനകരമായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഇന്ന് രാവിലെ ഇടതുപക്ഷ എംപി കെ. രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കൈകാണിച്ച് വാഹനം നിര്‍ത്തിച്ചതായി ഷാഫി പറമ്പില്‍ പറഞ്ഞു. 'വാഹനം പരിശോധിക്കാന്‍ പൊലിസിന് അവകാശമുണ്ട്, ഞങ്ങള്‍ അതിനോട് സഹകരിച്ചു. ഡിക്കി തുറക്കാനും പെട്ടികള്‍ പുറത്തെടുക്കാനും ആവശ്യപ്പെട്ടു. എല്ലാം ഞാന്‍ തന്നെ ചെയ്തു. പിന്നീട് 'കുഴപ്പമില്ല, പോകാം' എന്ന് പറഞ്ഞു. അത് ശരിയല്ലെന്നും, പുറത്തുനിന്ന് നോക്കിയാല്‍ എന്താണ് അകത്തുള്ളതെന്ന് മനസ്സിലാകുമോ എന്നും ഞാന്‍ ചോദിച്ചു. പരിശോധനയില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് അവര്‍ മറുപടി നല്‍കി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രം പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു' ഷാഫി വിശദീകരിച്ചു.

'അടച്ചിരിക്കുന്ന പെട്ടി പുറത്തെടുത്ത് വെച്ചാല്‍ അതിനുള്ളില്‍ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാനാണ്? അവിടെ ഒരു കൂട്ടം ആളുകള്‍ കൂടിനിന്നിരുന്നു. അവരുടെ മുന്നില്‍ ഞങ്ങളെ അപമാനിക്കുക എന്നതായിരുന്നു ഉദ്ദേശ്യം,' രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ സമാനമായ പരിശോധന നടന്നിരുന്നു. യുഡിഎഫ് നേതൃത്വം കള്ളപ്പണം കടത്തിയെന്ന എല്‍ഡിഎഫിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ആ പരിശോധന.

Congress leaders Shafi Parambil (MP) and Rahul Mankoottathil (MLA) accused election officials of deliberately targeting their vehicle during an inspection in Nilambur ahead of the by-election. The leaders claimed the stop-and-check was disrespectful and politically motivated, sparking tensions between party members and election authorities.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  14 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  15 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  15 hours ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  16 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  16 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  17 hours ago