
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

ദുബൈ: ഇസ്റാഈലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച യു.എ.ഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലബനാൻ, ഇറാൻ എന്നീ നാല് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവച്ചു. നിരവധി രാജ്യങ്ങൾ അവയുടെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റ്- കൊക്കേഷ്യൻ മേഖലകളിലെ മറ്റ് അഞ്ച് ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയതായി മേൽ കമ്പനികൾ അറിയിച്ചു.
ഇറാഖിലെ ബാഗ്ദാദിലേക്കും ബസ്രയിലേക്കുമുള്ള വിമാനങ്ങളും ജോർദാനിലെ അമ്മാനിലേക്കും ലബനാനിലെ ബെയ്റൂത്തിലേക്കും ഇറാനിലെ ടെഹ്‌റാനിലേക്കും സിറിയയിലെ ഡമസ്കസിലേക്കും ഇസ്്റാഈലിലെ ടെൽ അവീവിലേക്കുമുള്ള വിമാനങ്ങളും റദ്ദാക്കി. റഷ്യ, അർമീനിയ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ, ഖസാക്കിസ്ഥാൻ എന്നെ രാജ്യങ്ങളിലേക്കുള്ള സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കായി വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കാൻ എയർലൈൻ കമ്പനികൾ ആവശ്യപ്പെട്ടു.
ദുബൈ എയർപോർട്സ്
ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (ഡി.എക്സ്.ബി), അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെയും (ഡി.ഡബ്ല്യു.സി) ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതായി ദുബൈ എയർപോർട്സ് എക്‌സിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.
അബൂദബി സായിദ് ഇന്റർനാഷണൽ എയർപോർട്ട്
അബൂദബി സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാന സർവിസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഇന്നലെ തന്നെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് അറിയാൻ നിർദിഷ്ട വിമാന കമ്പനിയുമായി ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചു.
ഫ്ലൈ ദുബൈ
ഇന്നലെ പുലർച്ചെ ഇറാൻ, ഇസ്റാഈൽ എന്നിവിടങ്ങളിലെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചത് ചില ഫ്ലൈ ദുബൈ വിമാനങ്ങളെ ബാധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു.
“അമ്മാൻ, ബെയ്‌റൂത്ത്, ദമസ്കസ്, ഇറാൻ,ഇസ്റാഈൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അനേകം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ അവയുടെ ലക്ഷ്യ സ്ഥാനത്തേക്ക് മടക്കി അയക്കുകയോ ചെയ്തിട്ടുണ്ട്'' ഫ്ലൈ ദുബൈ അധികൃതർ പറഞ്ഞു.
എയർ അറേബ്യ
ഇറാൻ, ഇറാഖ്, ജോർദാൻ, റഷ്യ, അർമീനിയ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി റദ്ദാക്കുന്നതായി എയർ അറേബ്യയും അറിയിച്ചു. മറ്റ് ചില വിമാനങ്ങൾക്ക് കാലതാമസമോ റൂട്ട് മാറ്റമോ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് എയർ അറേബ്യ അധികൃതർ പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങൾക്ക് യാത്രക്കാർ airarabia.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാൻ എയർ അറേബ്യ ആവശ്യപ്പെട്ടു.
എയർ ഇന്ത്യ
ഇറാനിലെ അനിശ്ചിത സാഹചര്യവും വ്യോമാതിർത്തി അടച്ചതും കാരണം തങ്ങളുടെ നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ തിരിച്ചയക്കുകയോ ചെയ്തതായി എയർ ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലെ പോസ്റ്റിലാണ് എയർലൈൻ അധികൃതർ ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്‌സ് എയർലൈൻ
എമിറേറ്റ്‌സ് എയർലൈൻ ഇറാഖ്, ജോർദാൻ, ലബനാൻ, ഇറാൻ വിമാന സർവിസുകൾ റദ്ദാക്കി. ഇറാഖിലേക്കും ജോർദാൻ, ലബനാൻ, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കിയതായി എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്‌ത നിരവധി വിമാനങ്ങളും ശനിയാഴ്ച ടെഹ്‌റാൻ വിമാനവും റദ്ദാക്കിയതായി എയർലൈനിന്റെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ എയർവേസ്
ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി റദ്ദാക്കിയതായി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായ ഖത്തർ എയർവേസ് പറഞ്ഞു.
ഇത്തിഹാദ് എയർവേസ്
നിലവിലെ മിഡിൽ ഈസ്റ്റ് സാഹചര്യം മൂലം യു.എ.ഇയുടെ ഫ്ലാഗ് കാരിയറായ ഇത്തിഹാദ് എയർവേസിന്റെ വിമാന ഷെഡ്യൂളിൽ കാര്യമായ തടസ്സങ്ങൾ നേരിടുന്നു. മിഡിൽ ഈസ്റ്റിലുടനീളമുള്ള നിരവധി ഇത്തിഹാദ് സർവിസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
സലാം എയർ
ഒമാനിൽ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ജൂൺ 14 വരെ നിർത്തിവച്ചിരിക്കുന്നുവെന്ന് സലാം എയർ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. കമ്പനി സാഹചര്യം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സാധ്യമായത്ര വേഗം സർവിസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചു.
ഒമാൻ എയർ
ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മസ്കറ്റിൽ നിന്ന് അമ്മാനിലേക്കുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നു. പ്രാദേശിക സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി. ഈ നടപടിയാൽ ബാധിക്കപ്പെട്ട യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുമെന്നും കമ്പനി വ്യക്തമാക്കി. മറ്റ് റൂട്ടുകളിലെ സർവിസുകൾ സാധാരണ പോലെ തുടരുമെങ്കിലും, യൂറോപ്പിലേക്കുള്ള ചില ഫ്ലൈറ്റുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Following recent escalations between Israel and Iran, several major Gulf airlines, including Emirates, Etihad, Oman Air, and Salam Air, have temporarily suspended flights to affected regions. This precautionary measure comes as multiple countries close their airspace due to security concerns. Stay updated on the latest travel advisories and flight cancellations as the situation develops.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• 21 hours ago
മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• 21 hours ago
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• a day ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• a day ago
മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• a day ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• a day ago
Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം
uae
• a day ago
വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• a day ago
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
Kerala
• a day ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി
National
• a day ago
കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര് മരിച്ചു
Kerala
• a day ago
ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• a day ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• a day ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• a day ago
അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം
Kerala
• a day ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• a day ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• a day ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• a day ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• a day ago