HOME
DETAILS

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

  
Muqthar
June 14 2025 | 03:06 AM

Air Arabia cancels flights to 10 countries amidst regional airspace closures

ദുബൈ: ഇറാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണവും അതിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രത്യാക്രമണങ്ങളെയും തുടര്‍ന്ന് മേഖലയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കെ, എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. താഴെയുള്ള പത്ത് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍

ഇറാഖ്

ജോര്‍ദാന്‍

റഷ്യ

അര്‍മേനിയ

ഉസ്‌ബെക്കിസ്ഥാന്‍

അസര്‍ബൈജാന്‍

ജോര്‍ജിയ

കിര്‍ഗിസ്ഥാന്‍

കസാക്കിസ്ഥാന്‍

സാഹചര്യത്തിനനുസരിച്ച് ചില വിമാനങ്ങള്‍ക്ക് കാലതാമസം നേരിടുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തേക്കാമെന്നും എയര്‍ലൈന്‍ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചില വ്യോമ ഇടനാഴികളെ, പ്രത്യേകിച്ച് യൂറോപ്പിനെയും ഏഷ്യയെയും മിഡില്‍ ഈസ്റ്റ് വഴി ബന്ധിപ്പിക്കുന്ന റൂട്ടുകളെ ഈ പുതിയ സംഘര്‍ഷം സാരമായി ബാധിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായ മറ്റ് വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ്, ഫ്‌ലൈദുബായ് എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ അവരുടെ വിമാനങ്ങള്‍ റദ്ദാക്കുകയും കാലതാമസം വരുത്തുകയും റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്.

ടിക്കറ്റെടുത്ത് യാത്രയ്‌ക്കൊരുങ്ങും മുമ്പ് യാത്രക്കാര്‍ അവര്‍ ബുക്ക് ചെയ്ത വിമാനക്കമ്പനിയുടെ നിര്‍ദേശങ്ങള്‍ അറിയണമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.


 Air Arabia, the low-cost carrier based in Sharjah, has temporarily cancelled flights to and from several countries due to the 'current situation and airspace closure.' The disruptions affect flights scheduled for Friday, June 13 and Saturday, June 14.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  11 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  11 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  11 hours ago
No Image

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ

International
  •  12 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  12 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  13 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  13 hours ago