HOME
DETAILS

കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

  
Salah
June 14 2025 | 05:06 AM

expatriates of qatar from kerala died in kenya  body will be brought to Kerala today

കൊച്ചി: കെനിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിൽ അവരും ഇതേ വിമാനത്തിൽ എത്തുന്നുണ്ട്. അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്.

ഖത്തറിൽ പ്രവാസികളായ 28 അംഗ ഇന്ത്യൻ സംഘമായിരുന്നു ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദസഞ്ചാരത്തിനായി പോയിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശിനി ഗീത ഷോജി (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര വയസ്) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. 

ഇതിൽ ഗീതയുടെ മൃതദേഹം കൊച്ചിയിൽ സംസ്കരിക്കും. ഇവരുടെ മക്കൾ കൊച്ചിയിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജസ്‌നയുടേയും മകളുടേയും മൃതദേഹം സ്വദേശമായ പേഴക്കാപ്പള്ളിലേയ്ക്ക് കൊണ്ടും. പാലക്കാട് സ്വദേശിനി റിയ ആനിന്റേയും മകളുടേയും പാലക്കാട്ടെ ജന്മദേശത്തേക്ക് എത്തിക്കും.

ഇന്നലെയായിരുന്നു മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്, ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു യാത്രക്കാർ.  

 

The bodies of five expatriates from Qatar who died in a bus accident in Kenya will be brought to Kerala today. The bodies will arrive at Nedumbassery Airport and will then be taken to their respective hometowns. All necessary arrangements for this have been completed. Family members who were injured in the accident and are now in stable condition are also arriving on the same flight. All five victims of the accident were Malayalis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  21 hours ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  21 hours ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  21 hours ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  21 hours ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  21 hours ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  21 hours ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  a day ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  a day ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  a day ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  a day ago