HOME
DETAILS

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

  
Web Desk
June 15 2025 | 00:06 AM

heavy rain and wind alert in kerala

സംസ്ഥാനത്തുടനീളം ഇന്ന് അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത. നിലവില്‍ അഞ്ചിടത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. 60 കി.മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ പ്രക്ഷുബ്ദമാവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, കടലില്‍ പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

റെഡ് അലര്‍ട്ട്

15.06.2025 (ഇന്ന്) = കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം

16.06.2025 (നാളെ) = വയനാട്, കോഴിക്കോട്, മലപ്പുറം
17.06.2025 (ചൊവ്വ) = മലപ്പുറം, കോഴിക്കോട്

ഓറഞ്ച് അലര്‍ട്ട്

15.06.2025 (ഇന്ന്) = തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

16.06.2025 (നാളെ) =  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ചക്രവാതച്ചുഴി

വടക്കന്‍ കര്‍ണാടകയ്ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

മറ്റൊരു ചക്രവാതചുഴി വടക്കന്‍ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു.

വടക്കന്‍ ഒഡിഷക്ക് മുകളില്‍ ചക്രവാതച്ചുഴി

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.

കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.  ജൂണ്‍ 15 18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 15 മുതല്‍ 16 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

heavy rain and wind alert in kerala 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  6 hours ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  6 hours ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  7 hours ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  8 hours ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  8 hours ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  8 hours ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  8 hours ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  9 hours ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  9 hours ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  9 hours ago