HOME
DETAILS

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

  
Shaheer
June 15 2025 | 05:06 AM

Dubai Public Prosecution Launches Probe Into Double Murder at Petrol Station

ദുബൈ: ഏപ്രിലില്‍ ദുബൈയിലെ ഒരു പെട്രോള്‍ പമ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ രണ്ട് ഉസ്‌ബെക്ക് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

വാഹനത്തിന്റെ ടയറുകളില്‍ കാറ്റു നിറയ്ക്കാന്‍ ഉസ്‌ബെക് പൗരന്മാര്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് പൊലിസ് ഭാഷ്യം. ഇവര്‍ തമ്മില്‍ നേരത്തേ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ സംഭവം കാണുകയും ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയുമായിരുന്നു. 

പ്രാഥമിക അന്വേഷണത്തില്‍ രണ്ട് സംഘങ്ങള്‍ വ്യത്യസ്ത വാഹനങ്ങളിലായാണ് പമ്പില്‍ എത്തിയതെന്ന് കണ്ടെത്തി. ഇരകളില്‍ ഒരാള്‍ ചുവന്ന മെഴ്‌സിഡസ് കാറില്‍ നിന്ന് ടയറുകള്‍ പരിശോധിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. അതേസമയം, രണ്ടാമത്തെ ഇര ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താമസിയാതെ തന്നെ സംഘത്തെ ചിലര്‍ ഇയാളെയും പിടികൂടി.

ദുബൈ പൊലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആക്രമണം നടത്തിയവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും സംഭവങ്ങളുടെ ക്രമം കൂട്ടിച്ചേര്‍ക്കുന്നതിനും കേസുമായി ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയുന്നതിനും അധികാരികളെ സഹായിച്ചു.

അന്വേഷണത്തിനൊടുവില്‍, മറ്റൊരു എമിറേറ്റിലെ ഒരു ഹോട്ടലില്‍ വെച്ച്, പ്രധാന പ്രതികള്‍ ഉള്‍പ്പെടെ 11 പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു.

വ്യക്തിവൈരാഗ്യത്തിന്റെ ഫലമായാണ് ഈ സംഭവം നടന്നതെന്നും പരസ്പരം അറിയാവുന്ന വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഇത്തരം അക്രമസംഭവങ്ങള്‍ അപൂര്‍വമാണെന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നായി എമിറേറ്റ് തുടരുമെന്നും ദുബൈ പൊലിസ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Dubai Public Prosecution has taken over the investigation into a shocking double murder at a local petrol pump, as authorities work to uncover the motive and suspects behind the crime.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം

Kerala
  •  4 hours ago
No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  5 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  5 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം;  ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്

Kerala
  •  6 hours ago
No Image

എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്

uae
  •  6 hours ago
No Image

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

auto-mobile
  •  6 hours ago
No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  6 hours ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  6 hours ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

Kerala
  •  7 hours ago

No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  8 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  9 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  9 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  9 hours ago