HOME
DETAILS

ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം

  
Web Desk
June 15 2025 | 03:06 AM

Helicopter Crash in Uttarakhand Near Kedarnath 5 Dead Poor Weather Suspected

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം. കേദാര്‍നാഥില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. അഞ്ച് പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. 

കേദാര്‍നാഥില്‍ നിന്ന് തീര്‍ഥാടകരുമായി ഗുപ്തകാശിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് സൂചന. ഹെലികോപ്ടര്‍ നിയന്ത്രണംവിട്ട് ഗൗാരികുണ്ഡിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയിലെ കാലാവസ്ഥ മോശമായിരുന്നു. 

അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് എ.ഡി.ജി.പി ഡോ.വി മുരുകേശന്‍ അറിയിച്ചു. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  12 hours ago
No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  12 hours ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  13 hours ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  13 hours ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  13 hours ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  13 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  14 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  20 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  21 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  21 hours ago