HOME
DETAILS

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

  
Ajay
June 14 2025 | 15:06 PM

Thiruvananthapuram Teacher Apologizes After Locking Students in Classroom During Anthem

തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപിക ക്ലാസ്മുറിയിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ച സംഭവം വിവാദമായി. കഴിഞ്ഞ ചൊവ്വാഴ്ച (ജൂൺ 10, 2025) വൈകിട്ട് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികൾ ക്ലാസിൽനിന്ന് പുറത്തിറങ്ങിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.

വൈകിട്ട് ക്ലാസ് അവസാനിച്ച ശേഷം ദേശീയഗാനം ആലപിക്കുന്നതിന് മുമ്പ് കുറച്ച് വിദ്യാർത്ഥിനികൾ ക്ലാസിന് പുറത്തേക്ക് പോയി. ഇതിൽ രോഷാകുലയായ അധ്യാപിക, കുട്ടികളെ ക്ലാസിലേക്ക് വിളിച്ചുവരുത്തി വാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം ഏത്തമിടാൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനികൾ പറഞ്ഞു. ഏകദേശം പത്ത് മിനിറ്റിന് ശേഷമാണ് കുട്ടികളെ പുറത്തുവിട്ടത്. എന്നാൽ, ഇതിനകം സ്കൂൾ ബസ് പോയതിനാൽ കുട്ടികൾക്ക് യാത്രാ ബുദ്ധിമുട്ട് നേരിട്ടു.തുടർന്ന് പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിനുള്ള പണം നൽകി വീട്ടിലേക്ക് അയക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പ്രതിഷേധം

സംഭവം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിൽ എത്തി ശക്തമായ പ്രതിഷേധിക്കുകയായിരുന്നു. 

സ്കൂൾ അധികൃതരുടെ പ്രതികരണം

പ്രധാനാധ്യാപിക ഗീത സംഭവം സ്ഥിരീകരിച്ചു. “ദേശീയഗാന സമയത്ത് കുട്ടികൾ ക്ലാസിന് പുറത്തേക്ക് പോയപ്പോൾ അധ്യാപിക അവരെ തിരികെ വിളിച്ച് ക്ലാസ് പൂട്ടി ശിക്ഷയായി ഏത്തമിടാൻ ആവശ്യപ്പെട്ടു. ഇത് തെറ്റായ നടപടിയായിരുന്നു. അധ്യാപിക തന്റെ പിഴവ് തിരുത്തി മാപ്പ് പറഞ്ഞിട്ടുണ്ട്,” പ്രധാനാധ്യാപിക വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഡിഇ) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അധ്യാപികയെ ശാസിച്ചതായും പ്രശ്നം പരിഹരിച്ചതായും പ്രധാനാധ്യാപിക അറിയിച്ചു. എന്നാൽ, ഈ സംഭവം വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയ മാനസിക പിരിമുറുക്കം ചർച്ചയായി.

A teacher at Cotton Hill Girls High School allegedly locked a group of Class 9 students inside a classroom and punished them for leaving during the national anthem. The incident triggered protests from parents. Following the controversy, the teacher apologized, and the school principal confirmed disciplinary action was taken. A report has been submitted to the District Education Officer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  a day ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  a day ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  a day ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  a day ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  a day ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  a day ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  a day ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  a day ago