
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്നു മുതൽ തിങ്കളാഴ്ച (ജൂൺ 16) വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
റെഡ് അലർട്ട്
14/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്
17/06/2025: മലപ്പുറം, കോഴിക്കോട്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ്
17/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്
18/06/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
18/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Kerala faces extreme rainfall with red alerts (highest warning) in 5 districts and orange alerts in 6 districts. Authorities urge residents to stay vigilant as IMD predicts intense monsoon activity across the state, with risks of flooding and landslides.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ്
National
• 21 hours ago
കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം
Kerala
• 21 hours ago
യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്
uae
• 21 hours ago
370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം
International
• 21 hours ago
ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ
uae
• a day ago
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
Kerala
• a day ago
പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം
Kerala
• a day ago
ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന്റെ ടയറില്‍ പുക; സംഭവം ലാന്‍ഡ് ചെയ്യുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍
National
• a day ago
എസ്എംഎസിലൂടെയും മറ്റും ലഭിക്കുന്ന അനധികൃത ലിങ്കുകളോ വെബ്സൈറ്റുകളോ തുറക്കരുത്; സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• a day ago
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം, ഏഴ് പേര്‍ കേരളത്തില്‍; ആക്ടിവ് കേസുകള്‍ 7,264
National
• a day ago
റെക്കോര്‍ഡ് വിലയില്‍ നിന്ന് നേരിയ ഇടിവുമായി സ്വര്‍ണം, എന്നാല്‍ ഒരുതരി പൊന്നിന് വേണം പതിനായിരങ്ങള്‍...
Business
• a day ago
ഒമാനിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു; കൂടുതലറിയാം
oman
• a day ago
'എസി ഇല്ല, വെള്ളമില്ല, സഹായമില്ല': യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്; ദുബൈ - ജയ്പൂർ വിമാനം വൈകിയത് അഞ്ച് മണിക്കൂർ
uae
• a day ago
കുവൈത്ത് എക്സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം
Kuwait
• a day ago
ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്
Kerala
• a day ago
അവധിക്ക് മണാലിയിലെത്തി; സിപ്ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ
National
• a day ago
ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്റാഈല്‍ | Israel-Iran live
International
• a day ago
ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്
National
• a day ago
ഇസ്റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്റാഈല്‍ | Israel-Iran live Updates
International
• a day ago
ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍
Kerala
• a day ago
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്
International
• a day ago