HOME
DETAILS

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

  
June 16, 2025 | 2:09 AM

Iran Rejects Truce Talks As Iran launches new attacks on Israel

വാഷിങ്ട്ടണ്‍: ഇറാനില്‍ നടത്തിയ ആക്രമണത്തിന് ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രയോഗിച്ച് ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം ഉണ്ടായതോടെ യു.എസിന്റെ ഇടപെടല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ആസന്നമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ചെയ്തതുപോലെ, ഇറാനുമായും ഇസ്‌റാഈലുമായും ഞാന്‍ ഒരു കരാറില്‍ ഏര്‍പ്പെടുമെന്നാണ് ട്രംപ് പറഞ്ഞത്. ഇസ്‌റാഈലും ഇറാനും തമ്മില്‍ ഉടന്‍ സമാധാനം ഉണ്ടാകും. ഇതിനായി നിരവധി ഫോണ്‍വിളികളും കൂടിക്കാഴ്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. പിന്നണി ചര്‍ച്ചകളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഇത് ഇരു രാജ്യങ്ങളെയും ഒരു കരാര്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനിന്ന സംഘര്‍ഷം നിര്‍ത്താന്‍ താന്‍ ഇടപെട്ടിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മധ്യസ്ഥ അവകാശവാദം ഇന്ത്യ തള്ളിയിരുന്നുവെങ്കിലും, അന്നത്തെ സംഭവവികാസങ്ങളിലെ ഇടപെടല്‍ ഇറാന്‍ - ഇസ്‌റാഈല്‍ വിഷയത്തിലും ഉണ്ടാകുമെന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം, ആക്രമണം അവസാനിപ്പിച്ച് യുദ്ധാന്തരീക്ഷത്തില്‍നിന്ന് തലയൂരാന്‍ ഇസ്‌റാഈലും ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ ഒരേസമയം ബഹുതലത്തിലെ ശത്രിക്കളെ നേരിടേണ്ടിവരുന്ന സാഹചര്യം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്‌റാഈല്‍ കരുതുന്നു. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ എടുത്ത് ആക്രമിക്കുന്ന ഇറാനെ നേരിടുന്നതിനൊപ്പം, ബദ്ധവൈരികളായ ഹൂതികളെയും ഹമാസിനെയും നേരിടേണ്ടിവരുന്നത് സയണിസ്റ്റ് സൈന്യത്തിന് തലവേദനയാണ്. ഇറാനെതിരേ കൂടുതല്‍ ശ്രദ്ധകൊടുത്ത തക്കത്തില്‍ ഗസ്സയില്‍ സയണിസ്റ്റ് സൈന്യത്തിനെതിരേ ഹമാസ് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് ശേഷം രണ്ട് സൈനികരെയാണ് ഇസ്‌റാഈലിന് ഗസ്സയില്‍ നഷ്ടമായത്. രണ്ടും ഹമാസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തിനിടെ അധിനിവേശസൈന്യത്തെ ലക്ഷ്യംവച്ച് പലതവണയാണ് ഗസ്സയില്‍ ആക്രമണം നടന്നത്. സൈന്യം ഇറാനിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് യമനിലെയും സിറിയയിലെയും ഇസ്‌റാഈല്‍ വിരുദ്ധ ഗ്രൂപ്പുകള്‍ മുതലെടുക്കാനും സാധ്യതയുണ്ട്.

ഇതോടൊപ്പം തന്നെ ഇസ്‌റാഈലിന്റെ പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിനെത്തുടര്‍ന്ന് രണ്ട് സയണിസ്റ്റ് പൈലറ്റുമാരെ ഇറാന്‍ പിടികൂടിയതും തിരിച്ചടിയാണ്. ഇവരെ ഇറാന്‍ സൈന്യം ചോദ്യംചെയ്തുവരികയാണ്. ഇവരെ ഉപയോഗിച്ച് ഇറാന്‍ വിലപേശുമെന്ന് ഇസ്‌റാഈല്‍ ഭയപ്പെടുന്നുണ്ട്. 

പ്രതിസന്ധിഘട്ടത്തില്‍ പരസ്യമായി സൈനിക പിന്തുണ നല്‍കാറുള്ള യു.എസില്‍നിന്ന് ഇത്തവണ നേരിട്ടുള്ള സഹായം ലഭിച്ചതുമില്ല. ഇറാനില്‍നിന്ന് ആക്രമണം ഉണ്ടായ ശേഷം ട്രംപുമായി സംസാരിക്കാന്‍ നെതന്യാഹുവിന് സാധിച്ചിരുന്നില്ല. ഫോണ്‍കോളിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാത്തിനുമുപരി, അയണ്‍ഡോമിനെ നിഷ്പ്രഭമാക്കിയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങള്‍ തടയുന്നതില്‍ പ്രതിരോധസംവിധാനത്തിന് കഴിയാതിരുന്നതും ഇസ്‌റാഈലിന് നാണക്കേടായിട്ടുണ്ട്.

ഇസ്രായേല്‍ ആക്രമണം നേരിടുമ്പോഴും ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിരസിച്ചു. ഇസ്രായേല്‍ മുന്‍കൂര്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കിയതിനുശേഷം മാത്രമേ ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തുകയുള്ളൂവെന്ന് ടെഹ്‌റാന്‍ മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  3 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago