HOME
DETAILS

ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്

  
Laila
June 16 2025 | 02:06 AM

Seethas Death in Peermade Sparks Controversy Husband Alleges Cover-Up by Officials

കട്ടപ്പന: പീരുമേട്ടിലെ സീതയുടെ മരണത്തില്‍ ഉറച്ചു നിന്നു ഭര്‍ത്താവ്. പീരുമേട്ടിലെ ആദിവാസി സ്ത്രീയായ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ് ബിനു. തന്റെ ഭാര്യ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്നും ബിനു പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരെയാണ് ബിനു രംഗത്തുവന്നിരിക്കുന്നത്.

കോട്ടയം ഡിഎഫ്ഒയ്ക്ക് തന്നെ പ്രതിയാക്കണം എന്ന നിര്‍ബന്ധപൂര്‍വമായ നിലപാടാണ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കരുതിക്കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സൃഷ്ടിച്ചതാണെന്നും സീതയുടെ ഭര്‍ത്താവ് ബിനു പ്രതികരിച്ചു. ഭാര്യയുടെ മരണത്തില്‍ പോസറ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വളരെ വേഗത്തില്‍ തന്നെ ലഭിച്ചിരുന്നു.

സാധാരണയായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വരാന്‍ നിശ്ചിത ദിവസങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ വളരെ പെട്ടെന്ന് പിറ്റേന്ന് തന്നെ റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിനുവിന്റെ പ്രതികരണം. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ചാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നില്‍ ആരാണെന്നോ എന്തിന് വേണ്ടിയാണെന്നോ തനിക്കറിയില്ലെന്നും ബിനു മാധ്യമങ്ങളോട് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago