HOME
DETAILS

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

  
Ashraf
June 16 2025 | 01:06 AM

cheif minister pinarayi vijayan priyanka gandhi yusuf pathan in nilambur by election

നിലമ്പൂർ: ആവേശത്തിന്റെ പെരുമഴയിൽ റെഡ് അലർട്ട് വകവയ്ക്കാതെ ജനം  തെരുവുകൾക്കിരുവശവും നിരന്നതോടെ നിലമ്പൂരിന്റെ പോരാട്ടത്തിന് ഉത്സവ പ്രതീതി. തോരാതെ പെയ്യുന്ന മഴയിൽ തേക്കിന്റെ  കരുത്തുമായി പ്രവർത്തകർ കുടചൂടി മുദ്രാവാക്യം മുഴക്കി താരപ്രചാരകർക്ക് സ്വാഗതമേകി. ഞായറാഴ്ചയുടെ ആലസ്യം തെല്ലും ഏശാതെ കർമനിരതരായി പ്രവർത്തകർ അണിനിരന്നതോടെ താരപ്രചാരകരുടെ റോഡ് ഷോ കലാശക്കൊട്ടിന് മുന്നോടിയായുള്ള വിളംബരമായി മാറി. 

എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ നിറഞ്ഞപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി സ്ഥലം എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തിയത് ആവേശമായി. പി.വി. അൻവറിനായി ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ എം.പി കൂടിയായ ക്രിക്കറ്റർ യൂസഫ് പത്താനും കളംനിറഞ്ഞു. 

നന്ദിപറഞ്ഞ്, വേദനകളിൽ പങ്കുചേർന്ന് പ്രിയങ്ക
 "എനിക്ക് നിങ്ങൾ തന്ന സ്നേഹം മറക്കാൻ കഴിയില്ല, അതിന് ഞാൻ അർഹയാണോയെന്ന് പോലും ചിന്തിച്ചു പോയി, നിങ്ങളുടെ സ്നേഹം അദ്ഭുതപ്പെടുത്തുന്നു. ആ സ്നേഹം പ്രിയങ്കരനായ ഷൗക്കത്തിനും നൽകണം' നിലമ്പൂർ ചന്തകുന്നിൽ കനത്ത മഴയിലും മണിക്കൂറുകൾ കാത്തുനിന്ന വലിയ ജനക്കൂട്ടത്തെ നോക്കി പ്രിയങ്ക പറഞ്ഞു. കെ.സി വേണുഗോപാൽ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ ഹൃസ്വമായ വാക്കുകൾക്ക് ശേഷമാണ് പ്രിയങ്ക സംസാരിച്ചത്. ചുവന്ന സാരിയും ബ്ലൗസുമണിഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അണികൾക്ക് കൈവീശി അഭിവാദ്യം ചെയ്താണ് വാഹനത്തിൽ സജ്ജമാക്കിയ വേദിയിലെത്തിയത്. വന്യജീവി ആക്രമണങ്ങളുടെ ആശങ്ക പങ്കുവച്ച പ്രിയങ്ക സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. കടുവയുടെ ആക്രമണത്തിൽ മരിച്ച ഗഫൂർ അലിയുടെ കുടുംബത്തെ കണ്ട ശേഷമാണ് ഉച്ചയ്ക്ക് ശേഷം മൂത്തേടം പഞ്ചായത്തിൽ റോഡ് ഷോയിൽ പങ്കെടുത്തത്. സണ്ണി ജോസഫ്, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് അബ്ബാസലി തങ്ങൾ എന്നിവരും റോഡ് ഷോയിൽ അണിനിരന്നിരുന്നു.

ക്രിക്കറ്റ് കളിച്ച് യൂസഫ് പത്താൻ
ഇന്ത്യൻ ടീമിനും രാജസ്ഥാൻ റോയൽസിനും വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ച രാജ്യാന്തര ക്രിക്കറ്റ് പ്ലയർ യൂസഫ് പത്താൻ  നിലമ്പൂരിന്റെ  പിച്ചിൽ എത്തിയത് തൃണമൂൽ കോൺഗ്രസ് നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി അൻവറിന്റെ ജനസമ്മതിയുടെ  റൺ റേറ്റ് കൂട്ടാനാണ്. ഇതുവരെ വളരെ മന്ദഗതിയിൽ പ്രചാരണത്തിലായിരുന്ന അൻവർ അവസാന ഞായർ തന്റെ ശക്തി പ്രകടന ദിനമാക്കി മാറ്റി. നിലമ്പൂർ കോടതി പടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യൂസഫ് പത്താനൊപ്പം നടത്തിയ റോഡ് ഷോ കാണാൻ അവസാന പോയിന്റായ വള്ളക്കടവ് വരെ ആയിരങ്ങളാണ് കാത്തുനിന്നത്. രാവിലെ നിലമ്പൂരിലെ മീഡിയ ക്രിക്കറ്റ് ടർഫിൽ  കുട്ടികൾക്കൊപ്പംക്രിക്കറ്റ് കളിച്ചാണ് പത്താൻ പര്യടനത്തിന് തുടക്കം കുറിച്ചത്. 

"മമതാ ദീദി യുടെ പിന്തുണയും ആശിർവാദവും അറിയിക്കാനാണ് എത്തിയത്. അൻവറിന്റെ വരവോടെ ത്രിണമൂൽ കോൺഗ്രസിന് കേരളത്തിൽ ചലനം ഉണ്ടാക്കാൻ കഴിഞ്ഞു. അൻവർ ഈ തെരഞ്ഞെടുപ്പിൽ ഓപണർ മാത്രമല്ല, മാൻ ഓഫ് ദ മാച്ചായും മാറും'  സുപ്രഭാത ത്തോട് പറഞ്ഞു. കുട്ടികൾക്കൊപ്പമുള്ള കളിയിലെ ബാറ്റിങ്ങിന് ശേഷം ബാറ്റ് അൻവറിന് കൈമാറി ബൗളിങ് പിച്ചിലേക്ക് നീങ്ങി.  പത്താന്റെ ആദ്യ പന്ത് ബാറ്റുകൊണ്ട് അടിച്ചു പറഞ്ഞിയ അൻവറിന് കൂടുതൽ ആത്മവിശ്വാസം പകർന്നാണ് പത്താൻ ടർഫ് വിട്ടത്.

മൂന്നാം നാളും വേദികളിൽ നിറഞ്ഞ് മുഖ്യൻ
എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി വോട്ട് തേടി പര്യടനത്തിന്റെ മൂന്നാം നാളിലേക്ക് കടന്ന മുഖ്യമന്ത്രി പിണറായി വിജയൻ  രാഷ്ട്രീയ എതിരാളികൾക്കെതിരായ കടന്നാക്രമണം കുറച്ചില്ല. മഴയുടെ കുത്തൊഴുക്ക് പോലെ വിമർശനത്തിനൊപ്പം വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി പതിവ് പോലെ സമയനിഷ്ഠ പാലിച്ച് എത്തി. കഴിഞ്ഞ രണ്ട് ദിവസവും രണ്ട് പൊതു റാലികൾ  മാത്രമായിരുന്നെങ്കിൽ മുഖ്യമന്ത്രി ഇന്നലെ ഒരെണ്ണം കൂടുതലാക്കി ഒരേ സമയം മണ്ഡലത്തിലുടനീളം പ്രവർത്തകരെ ആവേശത്തിലാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രിമാരും മണ്ഡലത്തിലുടനീളം സാന്നിധ്യം അറിയിച്ച് ഉണ്ടായിരുന്നെങ്കിലും എൽ.ഡി. എഫിന്റെ ഹൈലൈറ്റ് പ്രചാരണം മുഖ്യമന്തിയുടെ മഹാറാലികളാണ്. പോത്തുകല്ല് പഞ്ചായത്തിലായിരുന്നു ആദ്യ പൊതുയോഗം. 

cheif minister pinarayi vijayan priyanka gandhi yusuf pathan in nilambur by election 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  a day ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  a day ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  a day ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  a day ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  a day ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  a day ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  a day ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  a day ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago