HOME
DETAILS

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

  
Ashraf
June 16 2025 | 02:06 AM

uttarakhand helicopter accident case register against two company managers

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായി കണ്ടെത്തല്‍. കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും, നിശ്ചയിച്ചതിനും 50 മിനുട്ട് മുന്‍പേ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്‌തെന്നാണ് കണ്ടെത്തല്‍. 

പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ട സാഹചര്യത്തിലും സര്‍വീസ് തുടരാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിയുടെ ഓപ്പറേഷനല്‍ മാനേജരടക്കം രണ്ടുപേര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ഞായറാഴ്ച്ച പുലര്‍ച്ചെ 5.20ഓടെയാണ് കേദാര്‍നാഥില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിന് സമീപമാണ് അപകടമുണ്ടായത്. ഗുപ്തകാശിയില്‍ നിന്ന് പുലര്‍ച്ചെ 05:10ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് 05:18ന് കേദാര്‍നാഥ് ഹെലിപാഡില്‍ ഇറങ്ങി. 05:19ന് ഹെലികോപ്റ്റര്‍ വീണ്ടും പറന്നുയര്‍ന്ന് ഗൗരികുണ്ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ആര്യന്‍ ഏവിയേഷന്‍ ഗുപ്തകാശി സര്‍വീസ് നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

ഹെലികോപ്റ്ററില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റ് രാജ്വീര്‍, ബികെടിസിയിലെ താമസക്കാരനായ വിക്രം റാവത്ത്, റാസി ഉഖിമത്ത്, വിനോദ്, ട്രിസ്റ്റ് സിംഗ്, രാജ്കുമാര്‍, ശ്രദ്ധ, 10 വയസ്സുകാരിയായ റാഷി എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി.

In the Uttarakhand helicopter crash that killed seven people, an investigation revealed major negligence by the company, including taking off 50 minutes early despite warnings of bad weather.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago