HOME
DETAILS

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

  
Web Desk
June 15 2025 | 06:06 AM

Helicopter crash in Uttarakhand death toll rises to 7

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 7 മരണം. കേദാര്‍നാഥ് ധാമില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്ററാണ് ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ വെച്ച് തകര്‍ന്നുവീണത്. ഞായറാഴ്ച പുലര്‍ച്ചെ 5:20 ഓടെയാണ് അപകടം നടന്നത്.

ഗുപ്തകാശിയില്‍ നിന്ന് പുലര്‍ച്ചെ 05:10ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് 05:18ന് കേദാര്‍നാഥ് ഹെലിപാഡില്‍ ഇറങ്ങി. 05:19ന് ഹെലികോപ്റ്റര്‍ വീണ്ടും പറന്നുയര്‍ന്ന് ഗൗരികുണ്ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

ആര്യന്‍ ഏവിയേഷന്‍ ഗുപ്തകാശി സര്‍വീസ് നടത്തുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 
തീര്‍ത്ഥാടകരെകൊണ്ട് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്റര്‍ ഗൗരികുണ്ഡില്‍ വെച്ച് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജീവ് സ്വരൂപ് പറഞ്ഞു.

'ജില്ലാ പൊലിസിനെ അപകടത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്,' ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ് ) വൃത്തങ്ങള്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റ് രാജ്വീര്‍, ബികെടിസിയിലെ താമസക്കാരനായ വിക്രം റാവത്ത്, റാസി ഉഖിമത്ത്, വിനോദ്, ട്രിസ്റ്റ് സിംഗ്, രാജ്കുമാര്‍, ശ്രദ്ധ, 10 വയസ്സുകാരിയായ റാഷി എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

'മോശം കാലാവസ്ഥയെത്തുടര്‍ന്ന് കേദാര്‍നാഥില്‍ നിന്ന് മടങ്ങുമ്പോള്‍ ആര്യന്‍ ഏവിയേഷന്‍ ഗുപ്തകാശി സര്‍വീസ് നടത്തുന്ന ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുവെന്നും പെലികോപ്റ്ററില്‍ അഞ്ച് തീര്‍ത്ഥാടകരും ഒരു കുട്ടിയും ഒരു പൈലറ്റും ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്,' രുദ്രപ്രയാഗിലെ ജില്ലാ ടൂറിസം ഓഫീസര്‍ രാഹുല്‍ ചൗബെ പറഞ്ഞു.

സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  16 hours ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  16 hours ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  16 hours ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  17 hours ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  17 hours ago
No Image

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

Trending
  •  17 hours ago
No Image

ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

Kerala
  •  17 hours ago
No Image

യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break 

uae
  •  18 hours ago
No Image

ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം

National
  •  18 hours ago
No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  19 hours ago