
ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്

ദുബൈ: ദുബൈയില്‍ നിന്ന് ജയ്പൂരിലേക്കുള്ള IX196 വിമാനം ദീര്‍ഘനേരം വൈകിയതിന് കാരണം ഏതെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലമല്ലെന്നും ചില വ്യോമാതിര്‍ത്തികള്‍ അടച്ചതുമൂലം ഉണ്ടായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) തിരക്ക് മൂലമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്തില്‍ കുടുങ്ങിയതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍സ്റ്റാഗ്രാം ഉപയോക്താവും ഡയറ്റീഷ്യനുമായ ആര്‍സോ സേതി പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ വിശദീകരണം. എയര്‍ലൈന്‍ അധികൃതര്‍ യാത്രക്കാരുടെ അസ്വസ്ഥത അംഗീകരിച്ചെങ്കിലും യാത്രക്കാരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നെന്നും മറുപടിയില്‍ പറഞ്ഞു.
'പുറപ്പെടല്‍ സമയം പുതുക്കിയതിനെക്കുറിച്ച് യാത്രക്കാരെ വാട്ട്‌സ്ആപ്പ് വഴിയും ഇമെയില്‍ വഴിയും വളരെ നേരത്തെ അറിയിച്ചിരുന്നു, അതനുസരിച്ച് അവര്‍ക്ക് വിമാനത്താവളത്തിലെത്താനുള്ള സാഹചര്യമുണ്ടായിരുന്നു,' എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വക്താവ് പറഞ്ഞു. കാത്തിരിപ്പ് സമയത്ത് ഇവര്‍ക്ക് ടെര്‍മിനലില്‍ ഭക്ഷണവും ലഘുഭക്ഷണങ്ങളും നല്‍കിയിരുന്നു.
എയര്‍ കണ്ടീഷനിംഗ് സംവിധാനം സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് എയര്‍ലൈന്‍ പറഞ്ഞു. എന്നിരുന്നാലും, വിമാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടതുകൊണ്ട് കൂടുതല്‍ സമയം നിലത്ത് ഇരിക്കുന്നത് പ്രത്യേകിച്ച് ദുബൈയിലെ കൊടും വേനല്‍ക്കാലത്ത് കൂളര്‍ പ്രഭാവം കുറയ്ക്കുമെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. ക്യാബിന്‍ ക്രൂ എല്ലാ സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമങ്ങളും പാലിച്ചുവെന്നും ടേക്ക് ഓഫ് ചെയ്തതിനുശേഷം യാത്രക്കാരുടെ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിയെന്നും വക്താവ് അവകാശപ്പെട്ടു.
'ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ഞങ്ങളുടെ യാത്രക്കാരുടെ ധാരണയെ അഭിനന്ദിക്കുന്നു,' വക്താവ് പറഞ്ഞു.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ വിശദീകരണം പുറത്തുവന്നതിനു ശേഷവും കമ്പനിക്കെതിരായ പ്രതിഷേധം ശക്തമാവുമകയാണ്. ചില സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെറെ നടപടിയെ നിരുത്തരവാദപരം എന്നാണ് വിശേഷിപ്പിച്ചത്.
വിമാനം വൈകിയതിനെ തുടര്‍ന്ന് പ്രായമായ ചില യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായും വിമാനത്തിലെ ജലവിതരണം അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളില്‍, വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അമിതമായി വിയര്‍ത്ത് അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. പലരും കോള്‍ ബെല്ലുകള്‍ അമര്‍ത്തുകയും സുരക്ഷാ കാര്‍ഡുകള്‍ ഉപയോഗിച്ച് വീശുകയും ചെയ്തു, അതേസമയം, ജീവനക്കാര്‍ യാതൊരു സഹായവും നല്‍കിയില്ലെന്നും ആരോപണങ്ങളുയരുന്നു.
പ്രശസ്ത ഡയറ്റീഷ്യന്‍ ആര്‍സോ സേതി വിമാനത്തിലെ തന്റെ അനുഭവം വിവരിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വീഡിയോയുടെ തുടക്കത്തില്‍, യാത്രക്കാരെ ശ്രദ്ധിക്കാത്തതിന് ജീവനക്കാരെ അവര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് തന്റെ മകനും മറ്റുള്ളവരും വിമാനത്തിനുള്ളില്‍ അമിതമായി വിയര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും കാണിച്ചിരുന്നു.
വീഡിയോയില്‍, യാത്രക്കാര്‍ സുരക്ഷാ നിര്‍ദേശ കാര്‍ഡുകള്‍ ഉപയോഗിച്ച് വീശുന്നതും പലരും ആവര്‍ത്തിച്ച് കോള്‍ ബെല്ലുകള്‍ അമര്‍ത്തുന്നതും കാണാം. 'രാത്രി 12:30 ആയി, യാതൊരു ഉത്തരവാദിത്തവും ഇല്ല. ഈ സാഹചര്യം ഒന്ന് നോക്കൂ,' സേതി വീഡിയോയില്‍ പറയുന്നു.
സേതിയുടെ വീഡിയോ ഓണ്‍ലൈനില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി, ചിലര്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, മറ്റുചിലര്‍ ഈ വിഷയം പബ്ലിസിറ്റിക്കായി ചെയ്യുന്നതാണെന്ന് ആരോപിച്ചു.
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ ചൂടില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധി ഉപയോക്താക്കള്‍ എയര്‍ലൈനിനെ 'നിരുത്തരവാദപരം' എന്ന് വിളിച്ച് ബഹിഷ്‌കരണം ആവശ്യപ്പെട്ടു, ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള സേവന നിലവാരത്തെക്കുറിച്ചും സമൂഹമാധ്യമ ഉപയോക്താക്കള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചു.
Air India Express denies technical issues as the cause of the Dubai–Jaipur flight delay. The airline reveals the actual reason behind the disruption, addressing passenger concerns and confusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago