HOME
DETAILS

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍

  
Avani
June 16 2025 | 13:06 PM

alapuzha collector fb post-viral now

മഴ കാരണം കലക്ടര്‍ അവധി പ്രഖ്യാപിച്ചോ എന്നറിയാന്‍ ഫേസ്ബുക്ക് പേജ് നോക്കുന്നവര്‍ക്കായി രസകരമായ പോസ്റ്റുമായി ആലപ്പുഴ ജില്ലാകലക്ടര്‍. പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്.... എന്നു തുടങ്ങിയാണ് എഫ്ബി പോസ്റ്റ്. നാളെ അവധിയില്ലെന്നും കനത്ത  മഴയുള്ള ദിവസം അവധി പ്രഖ്യാപിക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ അവധി പ്രഖ്യാപിക്കാന്‍ പറ്റില്ല.. അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ ജനപ്രതിനിധികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കുട്ടികളെ,
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്.... മഴയൊക്കെ അല്ലേ... പ്രിയപ്പെട്ട മക്കള്‍ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല... ??
പക്ഷെ മാതാപിതാക്കളോ... കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക കാണും... 
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവര്‍ത്തിക്കുക... 
എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാല്‍ ഉടന്‍ അവധി പ്രഖ്യാപിക്കാന്‍ പറ്റുമോ.. പറ്റില്ല.. 
അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ ജനപ്രതിനിധികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.
ഉറപ്പായും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മള്‍ ചെയ്യില്ല..??
കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ??

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago