HOME
DETAILS

ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി

  
Shaheer
June 16 2025 | 15:06 PM

GCC tourist visas approved coming soon UAE Economic Affairs Minister

ദുബൈ: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും ഉടന്‍ നടപ്പാക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി.  

'ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും. ജിസിസി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട മറ്റ് അധികാരികളുടെയും പരിശോധനയിലാണ്,' യുഎഇ ഹോസ്പിറ്റാലിറ്റി സമ്മര്‍ ക്യാമ്പ് പത്രസമ്മേളനത്തിനിടെ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ മാരി പറഞ്ഞു.  

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍, ഷെങ്കന്‍ വിസയ്ക്ക് സമാനമായ ഒരു ഏകീകൃത ടൂറിസ്റ്റ് വിസ (ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ) പുറത്തിറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിവരികയാണ്.  

ഈ വിസ എടുക്കുന്നതിലൂടെ വിനോദസഞ്ചാരികള്‍ക്ക് യുഎഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ ആറ് ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും.  

ഏകീകൃത വിസ പ്രാദേശിക ടൂറിസം വ്യവസായത്തിനും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ മാറ്റം വരുത്തുമെന്ന് വ്യവസായ വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജിഡിപിയില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകുകയും ചെയ്യും.  

പുതിയ വിസ സംവിധാനം ബിസിനസ്-വിനോദ യാത്രകള്‍ പ്രോത്സാഹിപ്പിക്കുമെന്നും, സന്ദര്‍ശകര്‍ അയല്‍ രാജ്യങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ കൂടുതല്‍ യാത്രകള്‍ ആസൂത്രണം ചെയ്യുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.  

ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പ്രകാരം, 2023ല്‍ ജിസിസി മേഖല സന്ദര്‍ശിച്ചത് 68.1 ദശലക്ഷം വിനോദസഞ്ചാരികളാണ്. ടൂറിസം മേഖലയില്‍ നിന്ന് ഇക്കാലയളവില്‍ 110.4 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടാനായത്.

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (WTTC) അനുസരിച്ച്, യുഎഇയില്‍ യാത്രടൂറിസം മേഖല 2024ല്‍ 833,000 തൊഴിലുകള്‍ സൃഷ്ടിച്ചു. 2030ഓടെ ഇത് 10 ലക്ഷമായി ഉയരുമെന്നും, 2034ഓടെ WTTCയുടെ 928,000 എന്ന കണക്കിനെ മറികടക്കുമെന്നും കണക്കാക്കപ്പെടുന്നു.  

ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2025ലെ ആദ്യ നാല് മാസങ്ങളില്‍ 7.15 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബൈയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇക്കാലയളവില്‍ രാജ്യം സന്ദര്‍ശിച്ചവരെ അപേക്ഷിച്ച് 7% വളര്‍ച്ചയാണ് ഇത്തവണ കൈവരിച്ചത്.

The UAE’s Economic Affairs Minister has confirmed the imminent approval of GCC tourist visas, enabling hassle-free travel for GCC nationals and boosting regional tourism and economic integration across the Gulf.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  11 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  11 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  11 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  11 days ago
No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  11 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  11 days ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  12 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  12 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  12 days ago