HOME
DETAILS

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു

  
Avani
June 16 2025 | 13:06 PM

idukki ponmudi dam shutter-latest news-kerala

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്.  സെക്കന്റില്‍ 15 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവിക്കുളം താലൂക്കില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഇതോടെയാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത്. ഇത് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. ഘട്ടം ഘട്ടമായി 3 ഷട്ടറുകള്‍ 50 സെ.മി വരെ ഉയരത്തില്‍ ഉയര്‍ത്തും. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

അതേസമയം ശക്തമായി മഴ തുടരുന്നതിനെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതോടെ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട്: കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

ഓറഞ്ച് അലര്‍ട്ട്:കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍)
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍)
പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്:തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്‍CWC), കരമന (വെള്ളൈകടവ് സ്റ്റേഷന്‍CWC)
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍CWC)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍),
തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
കണ്ണൂര്‍ : കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍)

ഏതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago
No Image

കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  2 days ago