HOME
DETAILS

അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ

  
June 16 2025 | 13:06 PM

Paris Saint Germain Record Goal Scoring in Europe top Five League 2025

കാലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിനെതിരെ തകർപ്പൻ വിജയമാണ് ഫ്രഞ്ച് വമ്പൻമാർ പാരീസ് സെയ്ന്റ് ജെർമെയ്ൻ സ്വന്തമാക്കിയത്. കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പിഎസ്ജി സ്പാനിഷ് ടീമിനെ തകർത്തുവിട്ടത്. 

മത്സരത്തിൽ നേടിയ നാല് ഗോളുകളോടെ ഈ വർഷം യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിൽ കളിക്കുന്ന ക്ലബ്ബുകളിൽ  ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമായി മാറാനും പാരീസിന് സാധിച്ചു. ഇതുവരെ 103 ഗോളുകളാണ് പിഎസ്ജി എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. 102 ഗോളുകൾ സ്വന്തമാക്കിയ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ മറികടന്നാണ് പാരീസിന്റെ മുന്നേറ്റം. 

മത്സരത്തിൽ പിഎസ്ജിക്കായി ഫാബിയൻ റൂയിസ്, വിറ്റിൻഹ, സെന്നി മയുലു, ലീ കാങ്-ഇൻ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ സർവാധിപത്യവും ഫ്രഞ്ച് ക്ലബ്ബിന്റെ കൈവശമായിരുന്നു. 75 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ പിഎസ്ജി 16 ഷോട്ടുകളാണ് സ്പാനിഷ് ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 11 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. അത്ലറ്റികോ മാഡ്രിഡിന് അഞ്ചു ഷോട്ടുകളുമാണ് നേടാൻ സാധിച്ചത്. ഇതിൽ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. 

അതേസമയം ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതും പിഎസ്ജി തന്നെയാണ്.  ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പാരീസ് സെയ്ന്റ് ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിന് പുറമേ ലീഗ് വൺ കിരീടം, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും പിഎസ്ജി ഈ സീസണിൽ സ്വന്തമാക്കി. 

യുസിഎൽ ഫൈനൽ പോരാട്ടത്തിൽ പിഎസ്‌ജിക്കായി അഷറഫ് ഹക്കിമി (12'), ഡിസൈർ ഡൗ (20', 63'), ക്വിച്ച ഖ്വാരസ്കേലിയ (73'), സെന്നി മയൂലു (86') എന്നിവരാണ് ഇന്ററിന്റേ വല കുലുക്കിയത്.മത്സരത്തിന്റെ തുടക്കം മുതലേ പിഎസ്‌ജി ശക്തമായ ആധിപത്യം ‌കളിയിൽ സ്ഥാപിച്ചിരുന്നു. പന്ത് കൈവശം വയ്ക്കൽ, സ്‌ട്രാറ്റജിക് പാസുകൾ, ആക്രമണ ഊർജ്ജം എന്നിവയിലുടനീളം പിഎസ്‌ജി ഇന്റർ മിലാന് ഏറെ മുന്നിലായിരുന്നു. 60 ശതമാനം സമയം പന്ത് പിഎസ്‌ജിയുടെ കൈവശം ആയിരുന്നു. 23 ഷോട്ടുകൾ ഗോളിനെതിരായി അവർ പായിച്ചു, അതിൽ പലതും ലക്ഷ്യം കണ്ടെത്തുകയും ചെയ്തു.

Paris Saint Germain Record Goal Scoring in Europe top Five League 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  a day ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  a day ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  a day ago