HOME
DETAILS

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

  
Shaheer
June 16 2025 | 16:06 PM

Summer with Lulu campaign launched in UAE to celebrate summer holidays

ദുബൈ: വേനലവധിക്കാലത്തിന്റെ തയാറെടുപ്പിലാണ് യു.എ.ഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റിനിണങ്ങുന്ന രീതിയിൽ ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി 'സമ്മർ വിത് ലുലു' കാംപയിൻ യു.എ.ഇയിൽ ആരംഭിച്ചു. ദുബൈ സിലികൺ സെൻട്രൽ മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ കാംപയിനിന് ഔപചാരിക തുടക്കമായി.

ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺ ഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി സൗജന്യ സമ്മർ കാംപയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. 
ജന്മനാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ഹോളിഡേ സേവേഴ്സ്, ബാഗുകൾ-ലഗേജ്-ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി സീസൺ ടു ഗ്ലോ, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ട്രാവൽ ഇൻ സ്റ്റൈൽ, സൺ ഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ഹലോ സമ്മർ തുടങ്ങി ആകർഷക പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.

വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി 'സിപ് സമ്മർ', 'മെലൺ ഫെസ്റ്റ്', ചോക്ലേറ്റുകളുടെ വ്യത്യസ്ത ശേഖരവുമായി ഹാപിനസ് ഇൻ എവരി ബൈറ്റ് പ്രൊമോഷനും ഏവരുടെയും മനം കവരുന്നതാണെന്ന് കാംപയിന് തുടക്കം കുറിച്ച് കൊണ്ട് ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയരക്ടർ സലിം എം.എ പറഞ്ഞു.

2025-06-1621:06:39.suprabhaatham-news.png
 
 

ഓർഗാനിക്-ഹെൽതി ഭക്ഷ്യോത്പന്നങ്ങളുടെ വിപുല ശ്രേണിയുമായി 'ഹെൽതി ഈറ്റ്സ്' പ്രൊമോഷനും കാംപയിൻ ഭാഗമായുണ്ട്.
എ.സി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.

കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ കാംപയിനുമാണുള്ളത്. ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ 'ലോട്ടി'ലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹമിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

ഉപയോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും കാംപയിൻ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹമിൽ കൂടുതൽ ഷോപ് ചെയ്യുന്ന ഹാപിനസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് 'സമ്മർ വിത് ലുലു കാംപയിൻ'. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  a day ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  a day ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  a day ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  a day ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  a day ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  a day ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  a day ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  a day ago