HOME
DETAILS

ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ

  
Sudev
June 16 2025 | 14:06 PM

Karun Nair reveals A prominent Indian player asked me to retire

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ജൂൺ 20നാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം മലയാളി താരം കരുൺ നായർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുവെന്ന പ്രത്യേകയും ഈ പരമ്പരക്കുണ്ട്.

ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ നിന്നും ഇടം നേടാൻ സാധിക്കാതെ പോയ വർഷങ്ങളിൽ താൻ നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് കരുൺ. ഒരു പ്രമുഖ താരം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് കരുൺ നായർ വെളിപ്പെടുത്തിയത്. 

"ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എന്നെ വിളിച്ച് ഞാൻ വിരമിക്കണമെന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. പുറത്തുള്ള ലീഗുകളിൽ പോയാൽ ലഭിക്കുന്ന പണം കൊണ്ട് ഞാൻ സുരക്ഷിതമായേനെ. ഈ കാര്യം ചെയ്യാൻ വളരെ എളുപ്പമായിരുന്നു. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ കരുതി. ഇപ്പോൾ ഞാൻ വീണ്ടും ഇവിടെയെത്തി''മെയിൽ സ്പോർട്ടിനോട് കരുൺ നായർ പറഞ്ഞു. 

2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുൺ നായർ അവസാനമായി ഇന്ത്യക്ക്  വേണ്ടി കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുൺ നായർ. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ. 

2025-06-1619:06:13.suprabhaatham-news.png
 

സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് കരുൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്.

ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം ഒതുങ്ങുന്നതല്ല കരുണിന്റെ പോരാട്ടവീര്യങ്ങൾ. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 

2025-06-1619:06:96.suprabhaatham-news.png
 

ഈ പരമ്പരക്ക് മുന്നോടിയായുള്ള ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ എ ടീമിന് വേണ്ടി ഡബിൾ സെഞ്ച്വറി നേടി കരുൺ നായർ തിളങ്ങിയിരുന്നു. മത്സരത്തിൽ 281 പന്തിൽ 26 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 204 റൺസാണ് കരുൺ അടിച്ചെടുത്തത്. കരുണിന്റെ ഈ തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിനെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Karun Nair reveals A prominent Indian player asked me to retire 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  a day ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  a day ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  a day ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  a day ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  a day ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  a day ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  a day ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  a day ago