HOME
DETAILS

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം

  
Sabiksabil
June 16 2025 | 15:06 PM

Israeli Missile Strike Hits Iran State TV Studio During Live Broadcast

 

ടെഹ്‌റാൻ: ഇറാന്റെ ദേശീയ വാർത്താ ചാനലായ IRINN-ന്റെ സ്റ്റുഡിയോ കോമ്പൗണ്ടിൽ ഇസ്റാഈൽ നടത്തിയ മിസൈൽ ആക്രമണത്തിൽ സ്റ്റുഡിയോ ഭാഗികമായി തകർന്നു. തത്സമയ വാർത്താ ബുള്ളറ്റിൻ അവതരിപ്പിക്കവെ അവതാരക സഹർ ഇമാമി സ്ഫോടന ശബ്ദത്തിനിടെ സ്റ്റുഡിയോ വിട്ട് രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (IRIB) നടത്തുന്ന IRINN-ന്റെ ആസ്ഥാനത്ത് ഇസ്റാഈൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. തത്സമയ സംപ്രേഷണത്തിനിടെ ഉണ്ടായ സ്ഫോടനം സ്റ്റുഡിയോയിലെ സ്ക്രീൻ തകർക്കുകയും നിമിഷ നേരം കൊണ്ട് സ്റ്റുഡിയോ പൊടിപടലങ്ങൾ നിറഞ്ഞതായും റിപ്പോർട്ടർ വിവരിച്ചു. "അല്ലാഹു അക്ബർ" എന്ന് പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. സംപ്രേഷണം തടസ്സപ്പെട്ടതിനെ തുടർന്ന് ചാനൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രോഗ്രാമിലേക്ക് മാറി. ആക്രമണത്തിൽ പരുക്കോ മരണമോ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ ലഭ്യമല്ല.

ഇസ്റാഈൽ പ്രതിരോധ മന്ത്രി  ഇസ്റാഈൽ കാറ്റ്സിന്റെ "ഇറാനിയൻ പ്രചാരണ മുഖപത്രം അപ്രത്യക്ഷമാകും" എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആക്രമണം.  ഇസ്റാഈൽ സൈനിക വക്താവ് ജനറൽ എഫീ ഡെഫ്രിൻ, "ടെഹ്‌റാനിന്റെ ആകാശത്ത് പൂർണ വ്യോമ മേധാവിത്വം" നേടിയെന്നും, ഇറാന്റെ 120-ലധികം മിസൈൽ ലോഞ്ചറുകൾ നശിപ്പിച്ചതായും അവകാശപ്പെട്ടു.

പരസ്പര ആക്രമണങ്ങൾ

ഇന്ന് പുലർച്ചെ  ഇസ്റാഈലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി, ടെഹ്‌റാനിലെ മധ്യ ജില്ലയിലെ 3,30,000 താമസക്കാരെ ഒഴിപ്പിക്കാൻ  ഇസ്റാഈൽ മുന്നറിയിപ്പ് നൽകി. ദേശീയ പൊലീസ് ആസ്ഥാനം, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് ഓഫീസുകൾ, റെവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികൾ എന്നിവ ഈ പ്രദേശത്ത് ഉൾപ്പെടുന്നു.

യുഎസ് യാത്രാ മുന്നറിയിപ്പ്

സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്  ഇസ്റാഈലിനുള്ള യാത്രാ ഉപദേശം ലെവൽ 4-ലേക്ക് ഉയർത്തി. അമേരിക്കൻ പൗരന്മാർ ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശിച്ചു. "സായുധ സംഘർഷം, തീവ്രവാദം, ആഭ്യന്തര കലാപം" എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

യുഎസ് എംബസി, സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ജെറുസലേമിന്റെ പഴയ നഗരം, വെസ്റ്റ് ബാങ്ക്,  ഇസ്റാഈലിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ടെൽ അവീവ്, ജെറുസലേം എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്നും, മോർട്ടാർ, റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ മുന്നറിയിപ്പില്ലാതെ സംഭവിക്കാമെന്നും ഉപദേശത്തിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സിൽ ക്യാബിൻ ക്രൂ: യോഗ്യത, അപേക്ഷ, ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളറിയാം

uae
  •  14 hours ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  14 hours ago
No Image

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Kerala
  •  14 hours ago
No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  15 hours ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  15 hours ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  15 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  16 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  16 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  16 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  17 hours ago