HOME
DETAILS
MAL
നിര്‍മാണതൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡിനു മുന്നില്‍ ധര്‍ണ നടത്തി
backup
September 05 2016 | 20:09 PM
കഴക്കൂട്ടം: വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിര്‍മാണ തൊഴിലാളികള്‍ നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ചീഫ് ഓഫീസായ നിര്‍മാണ ഭവനുമുന്നില്‍ ധര്‍ണ നടത്തി.
നിര്‍മാണത്തൊഴിലാളികളുടെ മാതൃസംഘടനായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ മേട്ടുകടയില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ ധര്‍ണക്കെത്തിയത്.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സുജനപ്രിയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ദാസപ്പന് നാടാര്‍, പേട്ട രവീന്ദ്രന്, അരവിന്ദന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."