HOME
DETAILS

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

  
Muhammed Salavudheen
June 17 2025 | 05:06 AM

PV Anwar visited Sayyid Muhammad Jifri Muthukkoya Thangal

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി അൻവർ. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം നടത്താനാണ് അൻവറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അൻവർ ജിഫ്രി തങ്ങളുടെ ഭവനം സന്ദർശിച്ചത്. കൂടിക്കാഴ അവസാനിച്ച് അൻവർ മടങ്ങി. അൻവർ രാവിലെ മാധ്യമങ്ങളെ കാണും.

ഇന്നലെ കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. സമയം അമൂല്യമെന്നും പൊതു ജനങ്ങളുടെ യാത്ര സൗകര്യം കൂടി കണക്കിലെടുക്കുന്നുവെന്നും പറഞ്ഞായിരുന്നു കലാശക്കൊട്ടിൽ നിന്നുള്ള അൻവറിന്റെ പിന്മാറ്റം. ഈ സമയം വീടുകൾ കയറി പ്രചരണം നടത്താൻ മുഴുവൻ അണികൾക്കും നിർദേശം നൽകിയിരിക്കുകയാണ് അൻവർ. 

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെ കൊട്ടിക്കലാശം നടക്കും. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം സംഘടിപ്പിക്കും. വിവിധ മുന്നണികൾക്ക് കൊട്ടിക്കലാശത്തിനായി നിലമ്പൂർ നഗരത്തിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കൊട്ടിക്കലാശം മഹാറാണി ജംഗ്ഷനിൽ നടക്കും, അവിടെ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്കിന് സമീപമായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം നടക്കുക. 

തെരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്‌പിമാരുടെ മേൽനോട്ടത്തിൽ 773 പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടക്കുന്നത്. വിജയിക്കുന്ന സ്ഥാനാർഥിക്ക് 10 മാസത്തെ കാലാവധി മാത്രമേ ലഭിക്കൂവെങ്കിലും, കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജൂൺ 23-ന് ഫലപ്രഖ്യാപനം നടക്കും. 

On the final day of election campaigning for the Nilambur by-election, independent candidate and former MLA P.V. Anwar visited the residence of Samastha president Sayyid Muhammad Jifri Muthukkoya Thangal. Instead of holding a grand closing rally on the last day of his campaign, Anwar opted for house visits. As part of this approach, he paid a visit to Jifri Thangal's residence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 days ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 days ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 days ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  2 days ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  2 days ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  2 days ago