HOME
DETAILS

അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർഥിനിയെ ഇടിച്ചു; പ്രതിഷേധവുമായി വിദ്യാർഥികൾ

  
Web Desk
June 17 2025 | 06:06 AM

car hit student driven by teacher in school ground

മലപ്പുറം: വിദ്യാർഥിനിയെ അധ്യാപികയുടെ കാറിടിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. മലപ്പുറത്ത് എംഎസ്പി സ്കൂളിലാണ് വിദ്യാർഥികളുടെ പ്രതിഷേധം. സ്‌കൂളിലെ അധ്യാപികയായ ബീഗത്തിന്റെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയുടെ കാലിന് ഇടിച്ചെന്നാണ് പരാതി. കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെക്കാൻ നോക്കിയെന്നും പിന്നീടാണ് വിവരം പുറത്തറിഞ്ഞതെന്നും പരാതിയുണ്ട്. കുട്ടിയുടെ കുടുംബം പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക ബീഗത്തിനെതിരെ പൊലിസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ കാലിന് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാൽ മൂന്നിടങ്ങളിൽ പൊട്ടി. കുട്ടി നിലവിൽ ചികിത്സയിലാണ്.

എന്നാൽ, ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും സ്കൂൾ അധികൃതർ സംഭവം മറച്ചുവെക്കാനാണ് ശ്രമിച്ചത്. മതിൽ ഇടിഞ്ഞുവീണാണ് അപകടം പറ്റിയതെന്ന് പറയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പറയുന്നു. കേസ് കൊടുക്കരുതെന്ന് അധ്യാപിക ആവശ്യപ്പെട്ടെന്നും ആക്ഷേപമുണ്ട്.

സംഭവത്തിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. 

 

A group of students staged a protest at MSP School in Malappuram after a student was reportedly injured by a car driven by one of the teachers. According to the complaint, the car, driven by teacher Beegam inside the school ground, hit a Class 10 student, resulting in a fracture in her leg.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  5 hours ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  5 hours ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  5 hours ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  5 hours ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  6 hours ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  6 hours ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  6 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  6 hours ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  6 hours ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  6 hours ago