HOME
DETAILS

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

  
Farzana
June 17 2025 | 09:06 AM

Israel Claims Killing of Irans Top Military Commander Ali Shadmani in Tehran Airstrike

തെഹ്റാന്‍: ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡറെ വധിച്ചെന്ന് ഇസ്‌റാഈല്‍. തെഹ്റാനില്‍ നടന്ന ആക്രമണത്തില്‍ ഐആര്‍ജിസിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്ര്‌റാഈല്‍ പ്രതിരോധ സേന പറയുന്നു. തന്റെ മുന്‍ഗാമി ഗുലാം അലി റാഷിദ്  ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജൂണ്‍ 13നാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. 

അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത വ്യക്തിയാണ് ഷാദ്മാനി. 

ഇറാന്റെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ് ഷാദ്മാനിയെന്ന് ഇസ്‌റാഈലി സൈന്യം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. യുദ്ധമേധാവിയെന്നാണ് അദ്ദേഹത്തെ സൈന്യം വിശേഷിപ്പിക്കുന്നത്. അദ്ദേഹം റെവല്യൂഷണറി ഗാര്‍ഡുകളെയും ഇറാനിയന്‍ സായുധ സേനയെയും നയിച്ചെന്നും കുറിപ്പില്‍ പറയുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ മുന്‍ഗാമി ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 13-ന് ഇസ്‌റാഈല്‍ നടത്തിയ മാരകമായ ആക്രമണങ്ങളില്‍ ഇറാന്റെ ആണവ, മിസൈല്‍ സൗകര്യങ്ങളെയും നിരവധി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തകര്‍ത്തിരുന്നു. ആക്രമണത്തില്‍ ഉന്നത സൈനിക കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. 

ഇറാനിയന്‍ സായുധ സേനയുടെ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയാണ് ഇസ്‌റാഈല്‍ വധിച്ച മറ്റൊരു പ്രമുഖന്‍. ഐആര്‍ജിസിയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി സേവനമനുഷ്ഠിച്ച ഹുസൈന്‍ സലാമി ,ഹൊസൈന്‍ സലാമി, ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ച അമീര്‍ അലി ഹാജിസാദെ തുടങ്ങിയവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ഇറാനിലെ തബ്രിസില്‍ ഇസ്‌റാഈല്‍ സ്ഫോടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8:45 ന് സ്ഥലത്ത് സ്ഫോടനത്തെത്തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്‌റാഈലിനുള്ള തിരിച്ചടിയും ഇറാന്‍ ശക്തമായി തുടരുന്നുണ്ട്. ഇസ്‌റാഈലിന്റെ നഗരങ്ങളിലെങ്ങും ഇറാന്റെ മിസൈല്‍ വര്‍ഷമാണ്. ഹൈഫ നഗരമുള്‍പെടെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. 

 

Israel’s military claims to have eliminated Ali Shadmani, head of Iran’s Khatam al-Anbiya Central Command, in a Tehran strike. Shadmani, known to be close to Supreme Leader Ayatollah Khamenei, had assumed command just days ago following the death of his predecessor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 days ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  4 days ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  4 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  4 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  4 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  4 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  4 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  4 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  4 days ago