HOME
DETAILS

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

  
Farzana
June 17 2025 | 05:06 AM

Israeli Strikes Kill 56 in Gaza Including 38 at Food Distribution Center in Rafah

ഗസ്സ സിറ്റി: ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. ഭക്ഷണത്തിന് വേണ്ടി വരിനില്‍ക്കുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നതും ഇസ്‌റാഈല്‍ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ടവരില്‍ 38 പേര്‍ റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ സഹായം തേടിയെത്തിയവരായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. വീട്ടുകാരുടെ വിശപ്പടക്കാന്‍ വേണ്ടി സഹായ കേന്ദ്രത്തിലെത്തിയവരെയാണ് ഇസ്‌റാഈല്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നു കളഞ്ഞത്. 

സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ അപലപിച്ചു.'എല്ലാ നിലക്കും ഈ യുദ്ധം ഫലസ്തീനികള്‍ക്ക് കഷ്ടപ്പാടാണ് വരുത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ 20 മാസമായി തുടരുന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പിഞ്ചുമക്കള്‍ ഉള്‍പെടെ 55,362 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്' യു.എന്‍ ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. 

സഹായ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്‌റാഈല്‍ വെടിവെപ്പ് നടത്തുന്നത് ഇതാദ്യമായല്ല. ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ 300ലധികം പേര്‍ കൊല്ലപ്പെടുകയും 2000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഇസ്‌റാഈല്‍ സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളായ ഹെബ ജൗദയും മുഹമ്മദ് അബേദും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച ആളുകള്‍ നിലത്തുവീഴുകയായിരുന്നു. എല്ലായിടത്തും തീയും പുകയുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ദിവസം തോറും ഗസ്സയിലെ സ്ഥിതി വഷളാകുകയുമാണെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഇസ്‌റാഈല്‍ നഗരങ്ങളെ വിറപ്പിച്ച്  ഇറാന്റെ മിസൈല്‍ ആക്രമണം നടക്കുകയാണ്. ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഒന്‍പത് തവണ ഇതിനകം ഇറാന്‍ ആക്രമണം നടത്തിക്കഴിഞ്ഞു. 

കഴിഞ്ഞ ദിവസം രാത്രി ഇസ്റാഈലിലെ ഹൈഫ നഗരത്തിലേക്ക് ഇറാന്‍ വ്യാപക മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഇസ്റാഈലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈലുകള്‍ തടഞ്ഞതായി ഇസ്ര്റാഈല്‍ അവകാശപ്പെടുന്നുണ്ട്. അതേ സമയം, തുറസ്സായ പ്രദേശങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചെന്നും അഭയസ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു അനവധി പേര്‍ക്ക് പരുക്കേറ്റെന്നും ഇസ്റാഈലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്റാഈലില്‍ നിന്ന് വിദേശികളും സ്വദേശികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ യോട്ടുകളില്‍ സൈപ്രസിലേക്ക് പലായനം ചെയ്യുന്നതായും ഇസ്റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Israel continues deadly attacks in Gaza, targeting civilians waiting for food aid. At least 56 people were killed, including 38 at a Rafah food distribution center, according to the Gaza Health Ministry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  2 days ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  2 days ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  2 days ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  2 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago