The Gujarat government has stated that the bodies of 131 victims, including the passengers who died in the Ahmedabad plane crash, have been identified. The families of 124 of those identified have been informed. So far, the bodies of 83 victims have been handed over to their relatives, and the remaining will be released soon, the government said. The total death toll in the Ahmedabad plane crash is reported to be 274. It is estimated that 241 passengers on board the aircraft and 33 people from the surrounding area lost their lives in the tragedy.
HOME
DETAILS

MAL
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
Muhammed Salavudheen
June 17 2025 | 04:06 AM

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാർ ഉൾപ്പെടെയുള്ള 131 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ. തിരിച്ചറിഞ്ഞ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ മരിച്ച 83 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിൽ ആകെ 274 പേർ മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തൽ.
ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നേഴ്സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. സഹോദരൻ അഹമബാബാദിൽ എത്തി ഡിഎൻഎ സാമ്പിൾ നൽകിയിരുന്നു. സാമ്പിൾ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷ. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 600-ലധികം ഡോക്ടർമാർ, സഹായികൾ, ഡ്രൈവർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും.
അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും.17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതേസമയം അപകട ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേത് വിവിധ ഏജൻസികളുടെ അന്വേഷണം തുടരുകയാണ്.
ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 171 വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണത്. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനർ 787-8 (AI 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയർന്ന ഉടൻ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടർന്ന് തീപിടിത്തമുണ്ടായി. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ പൈലറ്റ് 'മെയ്ഡേ' എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പുറമെ നാട്ടുകാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 3 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 3 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 3 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 3 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 3 days ago