
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മലപ്പുറത്തിന്റെ ഹൃദയത്തിനായുള്ള പോരിന് നാളെ കൊട്ടിക്കലാശം

മലപ്പുറം ജില്ലയിലെ ഹൃദയഭൂമി, എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ-സാംസ്കാരിക യുദ്ധഭൂമിയാണ് നിലമ്പൂർ. ജൂൺ 19-ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച കലാശക്കൊട്ടോടെ നിലമ്പൂരിന്റെ മണ്ണിൽ അവസാനിക്കാൻ പോകുന്നു. ഈ തിരഞ്ഞെടുപ്പ് കേവലം ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമല്ല, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണികളുടെ ശക്തിപ്രകടനമാണ്. യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ., സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ തുടങ്ങിയവർ എല്ലാവരും നിലമ്പൂരിന്റെ കളിക്കളത്തിലുണ്ട്. മഴയെ വകവെക്കാതെ, ആവേശം കെടാതെ, നേതാക്കളെ പോലെ പ്രവർത്തകരും ജനങ്ങളുടെ മനസ്സ് കീഴടക്കാൻ തെരുവിലിറങ്ങിയിരിക്കുന്നു. ഓരോ വോട്ടും തങ്ങളുടേതാക്കാൻ, ഓരോ മുന്നണിയും തീപാറും പ്രചാരണവുമായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നു.
യു.ഡി.എഫ്: ആര്യാടന്റെ ആവേശവും പ്രിയങ്കയുടെ പിന്തുണയും
യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണം മണ്ഡലത്തിൽ ഒരു ജനപ്രവാഹം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ദേശീയ നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ വരവ് യു.ഡി.എഫ്. പ്രവർത്തകർക്ക് ഊർജം പകരുകയും. ഞായറാഴ്ച നടന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. “നിലമ്പൂർ ജനങ്ങൾക്ക് വേണ്ടി, അവരുടെ വേദനകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെ വേണം, ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു; ഭരണമാറ്റം തീർത്തും അനിവാര്യമാണ്,” പ്രിയങ്കയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജനക്കൂട്ടത്തിൽ ആവേശം നിറച്ചിരിക്കുകയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിൽ ഇടതുസർക്കാർ നിശബ്ദ കാഴ്ചക്കാരനാണെന്നും, പെൻഷൻ വിതരണം തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
നിലമ്പൂർ ചന്തക്കുന്നിലും മൂത്തേടം കാരപ്പുറത്തും നടന്ന പ്രിയങ്കയുടെ റോഡ്ഷോയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ തുടർച്ചയായുള്ള ക്യാമ്പ് പ്രവർത്തനങ്ങളും എല്ലാം നിലമ്പൂർ യു.ഡി.എഫിന്റെ കോട്ടയാണെന്നത് പറയുന്നതിൽ തർക്കമില്ല. ജനങ്ങൾ ഞങ്ങളോടൊപ്പം നിൽക്കും,” ആര്യാടൻ ഷൗക്കത്ത് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. യു.ഡി.എഫിന്റെ ‘സെൽഫി’ എന്ന തെരുവ് നാടകം ഇടതുസർക്കാരിന്റെ പരാജയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ ജനശ്രദ്ധ നേടി കഴിയുകയും ചെയ്തു. “ഇടതുസർക്കാർ ജനങ്ങളെ കൈവിട്ടു, നിലമ്പൂർ മാറ്റത്തിന് വോട്ട് ചെയ്യും,” ആര്യാടൻ പ്രചാരണ യോഗങ്ങളിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്തായാലും യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് നിലമ്പൂർ മണ്ണ് തിരിച്ച് പിടിക്കാൻ കഴിയുമോയെന്ന് ജൂൺ 23-ന് അറിയാം.
എൽ.ഡി.എഫ്: മുഖ്യമന്ത്രിയുടെ മിന്നൽ പ്രചാരണം
എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പോത്തുകല്ല്, അമരമ്പലം, കരുളായി തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. “നിലമ്പൂർ എൽ.ഡി.എഫിന്റെ കൂടെ നിൽക്കും. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനം ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്,” മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ പി. പ്രസാദ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, ഡോ. ആർ. ബിന്ദു, സജി ചെറിയാൻ തുടങ്ങിയവർ വിവിധ പഞ്ചായത്തുകളിൽ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.
എടക്കരയിലും വഴിക്കടവിലും സ്വരാജിന്റെ പര്യടനം ജനങ്ങളെ ആകർഷിക്കുകയും, “നിലമ്പൂരിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങളുടേത്. മനുഷ്യ-വന്യജീവി സംഘർഷം പോലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽ.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്,” സ്വരാജ് പറഞ്ഞു. എൽ.ഡി.എഫിന്റെ ‘സ്വരാജിനൊപ്പം സാംസ്കാരിക കേരളം’ എന്ന പരിപാടിയിൽ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്തു. നടിയും സാമൂഹിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷ, എഴുത്തുകാർ വൈശാഖൻ, കെ.ഇ.എൻ., കുഞ്ഞിമുഹമ്മദ്, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർ സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിലെ ജനങ്ങൾക്ക് ആവേശം പകർന്നു. “നിലമ്പൂർ സ്വരാജിനെ വിജയിപ്പിക്കും. അന്ധവിശ്വാസത്തിനെതിരെ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്ന്” ആയിഷ പറയുകയുണ്ടായി.
പി.വി. അൻവർ: സ്വതന്ത്രന്റെ ആത്മവിശ്വാസം
സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എം.പിയുമായ യൂസഫ് പത്താൻ അൻവറിനായി പ്രചാരണത്തിനെത്തുകയുെ ചെയ്തു. “നിലമ്പൂർ ജനങ്ങൾ അൻവറിനൊപ്പമാണ്. അദ്ദേഹം മണ്ഡലത്തിനായി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്,” യൂസഫ് പ്രചാരണത്തിനിടെ പറഞ്ഞു. അൻവറിന്റെ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുക്കുകയും, “75 ശതമാനം വോട്ട് എനിക്ക് ലഭിക്കുമെന്നും. ജനങ്ങളെ വഞ്ചിച്ചവർക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ ജനം തീരുമാനമെടുക്കുമെന്നും, അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൻ.ഡി.എ: ബി.ജെ.പി.യുടെ പ്രകടനം
എൻ.ഡി.എ. സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണം കരുളായി പഞ്ചായത്തിൽ കേന്ദ്രീകരിച്ചാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ മണ്ഡലത്തിൽ ഉണ്ട്. “നിലമ്പൂരിൽ ജനപക്ഷ ഭരണം വേണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെ അധികാരത്തിൽ വരണം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞെങ്കിലും ജനഹൃദയങ്ങളെ കയ്യിലെടുക്കാൻ ബി.ജെ.പിക്ക് കഴിയുമോ? ഇനി കൈയിലെടുത്താലും അത് വോട്ടാക്കി മാറ്റാനുള്ള ജനപിന്തുണയൊന്നും ബി.ജെ.പിക്കില്ല എന്നതാണ് യാഥാർഥ്യം. എൻ.ഡി.എ. പ്രവർത്തകർ മണ്ഡലത്തിലെ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി വോട്ട് അഭ്യർഥിക്കുന്നു.
സാംസ്കാരിക യുദ്ധം: കലയും രാഷ്ട്രീയവും
നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മത്സരം മാത്രമല്ല, ഒരു സാംസ്കാരിക പോരാട്ടം കൂടിയാണ്. എൽ.ഡി.എഫിന്റെ ‘സ്വരാജിനൊപ്പം സാംസ്കാരിക കേരളം’ പരിപാടിയിൽ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്ത് സ്വരാജിന് ശക്തി പകരുകയും, യു.ഡി.എഫിന്റെ ‘സെൽഫി’ തെരുവ് നാടകം ജനങ്ങളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
ആശാ വർക്കർമാരുടെ ശബ്ദം
ആശാ വർക്കർമാരുടെ 120 ദിവസം നീണ്ട സമരം പ്രചാരണത്തിന്റെ മറ്റൊരു മുഖമാണ് നിലമ്പൂരിൽ കണ്ടത്. “ന്യായമായ വേതനവും ആനുകൂല്യങ്ങളും ഞങ്ങൾക്ക് വേണം,” എന്ന ആവശ്യവുമായി ആശാ വർക്കർമാർ വോട്ടർമാരെ സമീപിക്കുകയും, “ഞങ്ങളെ അവഗണിക്കുന്ന സർക്കാരിനെ ജനങ്ങൾ തിരസ്കരിക്കണമെന്നും ആശാ വർക്കർ പറഞ്ഞു. ആശാ വർക്കർമാരുടെ ഈ പ്രതിഷേധം തിരഞ്ഞെടുപ്പിന്റെ ഗതിയെ സ്വാധീനിച്ചിരുന്നോ എന്ന കാര്യം ജൂൺ 23-ന് തെളിയും.
നിർണായക തിരഞ്ഞെടുപ്പ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ്. വിജയിക്കുന്ന സ്ഥാനാർഥിക്ക് 10 മാസത്തെ കാലാവധി മാത്രമേ ലഭിക്കൂവെങ്കിലും, കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജൂൺ 23-ന് ഫലപ്രഖ്യാപനം നടക്കും. നിലമ്പൂർ ഇപ്പോൾ ഒരു ആവേശത്തിന്റെ കലവറയാണ്. മുന്നണികളുടെ ശക്തിപ്രകടനവും, ജനങ്ങളുടെ പ്രതീക്ഷകളും, സാംസ്കാരിക-രാഷ്ട്രീയ മത്സരവും ഈ മണ്ഡലത്തെ ഒരു ചൂടൻ യുദ്ധഭൂമിയാക്കി മാറ്റിയിരിക്കുന്നു. ആരാകും നിലമ്പൂരിന്റെ ഹൃദയം കീഴടക്കുക? ജനം ആര്‍ക്കൊപ്പം നിൽക്കും? ഉത്തരം ജൂൺ 23-ന് കാത്തിരിക്കാം.
The Nilambur by-election campaign reaches its climax tomorrow with a grand finale, as major fronts, UDF, LDF, NDA, and independent candidate P.V. Anvar—vie for Malappuram's heart in a fierce political battle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി
Kerala
• a day ago
പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ
uae
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്'
Kerala
• a day ago
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി
uae
• a day ago
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു
Kerala
• 2 days ago
ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
National
• 2 days ago
വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി
National
• 2 days ago
വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും
Kerala
• 2 days ago
കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ
Kerala
• 2 days ago
ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്
International
• 2 days ago
അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
National
• 2 days ago
യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം
uae
• 2 days ago
'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Kerala
• 2 days ago
സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്
Kerala
• 2 days ago
ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം
International
• 2 days ago
സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 2 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി
Kerala
• 2 days ago
നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ
National
• 2 days ago
മധ്യപ്രദേശിൽ പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം
National
• 2 days ago
ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും
uae
• 2 days ago
വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി
Kerala
• 2 days ago