
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു നഗരത്തിനും സുരക്ഷ ഒരു അനിവാര്യ ഘടകമാണ്. വാസസ്ഥലങ്ങള്‍, നിക്ഷേപങ്ങള്‍, ടൂറിസം എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് ഇത് വഴിയൊരുക്കുന്നു. നംബിയോ സുരക്ഷാ സൂചിക പ്രകാരം, ലോകത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ നഗരങ്ങള്‍ക്കാണ്.
ലോകത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങള്‍:
അബൂദബി, യുഎഇ-സുരക്ഷാ സൂചിക: 88.4
യുഎഇ തലസ്ഥാനമായ അബൂദബി കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ശ്രമങ്ങളും, കുറ്റകൃത്യ നിയന്ത്രണത്തിനപ്പുറം വ്യാപിക്കുന്ന സുരക്ഷാ നടപടികളുമാണ് പട്ടികയില്‍ ഒന്നാമതെത്താന്‍ അബൂദബിയെ സഹായിച്ചത്. സുരക്ഷാനടപടികള്‍ വര്‍ധിപ്പിക്കാന്‍
അബൂദബിയിലെ സിവില്‍ ഡിഫന്‍സ് അതോറിറ്റി അടുത്തിടെ വ്യാവസായിക, വാണിജ്യ, പാര്‍പ്പിട മേഖലകളില്‍ സുരക്ഷാ പട്രോളിംഗ് ആരംഭിച്ചിരുന്നു.
ദോഹ, ഖത്തര്‍-സുരക്ഷാ സൂചിക: 84.1
2017 മുതല്‍ ദോഹ നംബിയോ സുരക്ഷാ സൂചികയില്‍ ആദ്യ പത്തിലുണ്ട്. കുറഞ്ഞ കുറ്റകൃത്യനിരക്കും, സ്ത്രീകള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും (ഗതാഗതം ഉള്‍പ്പെടെ) ദോഹയെ സുരക്ഷിതവും സ്വാഗതാര്‍ഹവുമായ നഗരമാക്കി മാറ്റുന്നു.
ദുബൈ, യുഎഇ-സുരക്ഷാ സൂചിക: 83.8
2018 മുതല്‍ ദുബൈ സൂചികയിലെ ആദ്യ 10ല്‍ ഉണ്ടെങ്കിലും, ഇത്തവണത്തേത് ദുബൈയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണ്. സുരക്ഷയില്‍ ദുബൈയുടെ ഉയര്‍ന്ന വിജയത്തിന് കാരണം ഗതാഗത നീക്കങ്ങള്‍ക്ക് പുറമേ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന സ്മാര്‍ട്ട് ക്യാമറ നിരീക്ഷണമാണ്.
തായ്പേയ്, തായ്വാന്-സുരക്ഷാ സൂചിക: 83.8
9 വര്‍ഷമായി തായ്പേയ് സൂചികയില്‍ ആദ്യ പത്തിലുണ്ട്. 2024ല്‍ രണ്ടാം സ്ഥാനം നേടിയ തായ്വാന് തലസ്ഥാനം വിനോദസഞ്ചാരികള്‍ക്ക് ആത്മവിശ്വാസം പകരുന്നു.
ഷാര്‍ജ, യുഎഇ-സുരക്ഷാ സൂചിക: 83.8
2020ല്‍ ആദ്യമായി പട്ടികയില്‍ ഇടംനേടിയ ഷാര്‍ജ, 2022ല്‍ മൂന്നാം സ്ഥാനത്തെത്തി. ഷാര്‍ജ പൊലീസ് വകുപ്പിന്റെ കൃത്രിമബുദ്ധിയുടെ ഉപയോഗം സുരക്ഷ വര്‍ധിപ്പിക്കുന്നു.
മനാമ, ബഹ്റൈന്‍-സുരക്ഷാ സൂചിക: 81.0
ഇത്തവണ ആദ്യമായാണ് മനാമ സൂചികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. ഭൂമിശാസ്ത്രപരമായി രാജ്യം ചെറുതാണെങ്കിലും, എല്ലാവര്ക്കും സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരിശ്രമം നടത്തുന്നു. സൈബര്‍ സുരക്ഷ മുതല്‍ റോഡ് സുരക്ഷ വരെയും അതിനുമപ്പുറമുള്ള എല്ലാ മേഖലകളിലും സര്‍ക്കാര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്നു.
മസ്കത്ത്, ഒമാന്‍-സുരക്ഷാ സൂചിക: 80.9
2021ല്‍ ആദ്യ 10ല്‍ ഇടംനേടിയ മസ്കത്ത്, ഒമാന്റെ രാഷ്ട്രീയ സ്ഥിരതയും കുറഞ്ഞ കുറ്റകൃത്യനിരക്കും മൂലം സുരക്ഷിതമാണ്.
ഹേഗ്, നെതര്‍ലന്‍ഡ്സ്-സുരക്ഷാ സൂചിക: 79.5
കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്ന ഹേഗ്, ജീവിക്കാന്‍ സുരക്ഷിതവും വാസയോഗ്യവുമായ നഗരമായി തുടരുന്നു.
മ്യൂണിക്ക്, ജര്‍മനി-സുരക്ഷാ സൂചിക: 79.4
ഒരു ദശാബ്ദമായി ആദ്യ 10ല്‍ നിലനില്‍ക്കുന്ന മ്യൂണിക്ക്, 2018ല്‍ ആദ്യ അഞ്ചില്‍ ഇടംനേടിയിരുന്നു.
ട്രോണ്ഹൈം, നോര്‍വേ-സുരക്ഷാ സൂചിക: 79.3
2020കളില്‍ ആദ്യമായി പട്ടികയില്‍ ഇടംനേടിയ ട്രോണ്ഹൈം, വൈക്കിംഗ് ചരിത്രത്തിനും വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷത്തിനും പേര് കേട്ട നഗരമാണ്. നോര്‍വേയിലെ മൂന്നാമത്തെ വലിയ നഗരമാണിത്. വര്‍ഷങ്ങളായി, മറ്റ് ചില നോര്‍വീജിയന്‍ നഗരങ്ങള്‍ക്കും പട്ടികയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടുണ്ട്.
സുരക്ഷ അളക്കുന്നത് എങ്ങനെ?
കുറ്റകൃത്യങ്ങളുടെ വിശകലനത്തെ (അല്ലെങ്കില്‍ അവയുടെ അഭാവം) അടിസ്ഥാനമാക്കിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്. 0 മുതല്‍ 100 വരെയുള്ള പോയിന്റ് അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷാ സൂചിക മികച്ച സുരക്ഷയെ സൂചിപ്പിക്കുന്നു. അക്രമം, കവര്‍ച്ച, സ്വത്ത് ഉപദ്രവം, ശാരീരിക ഉപദ്രവം, ഒരു നഗരത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുവായ ധാരണകള്‍ എന്നിങ്ങനെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കുന്നത്.
ആഗോള സുരക്ഷയില്‍ യുഎഇയുടെ സ്ഥാനം
സുരക്ഷയുടെ കാര്യത്തില്‍ യുഎഇ നഗരങ്ങള്‍ ഏറ്റവും മികച്ച റേറ്റിംഗുള്ളവയില് ഉള്‍പ്പെട്ടതില്‍ അതിശയിക്കാനില്ല. എമിറേറ്റുകളുടെ ഉയര്‍ന്ന റാങ്കിംഗുകള്‍ക്ക് പുറമേ, ഒരു രാജ്യം എന്ന നിലയില്‍ യുഎഇ പലപ്പോഴും സുരക്ഷയുടെ കാര്യത്തില്‍ ഒന്നാമതാണ്. 2025ല്‍, യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
According to the 2025 Numbeo Safety Index, Abu Dhabi, Doha, and Dubai rank as the top three safest cities globally, showcasing the Gulf region's commitment to security. Learn about the safety measures, low crime rates, and advanced infrastructure that make these cities ideal for residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• a day ago
തമിഴ്നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• a day ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• a day ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• a day ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• a day ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• a day ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• a day ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• a day ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• a day ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• a day ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• a day ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• a day ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• a day ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• a day ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• a day ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• a day ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• a day ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• a day ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• a day ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• a day ago