HOME
DETAILS

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

  
Shaheer
June 20 2025 | 13:06 PM

Ajman Police Fulfill Sri Lankan Womans Dream with Emotional Family Reunion

അജ്മാന്‍: 40 വര്‍ഷത്തിലേറെ മുമ്പ് ജോലി ചെയ്തിരുന്ന ഇമാറാത്തി കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള ശ്രീലങ്കന്‍ യുവതിയായ റോജിനയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്. 'എ ടച്ച് ഓഫ് ലോയല്‍റ്റി' സംരംഭത്തിന്റെ ഭാഗമായി നടന്ന ഈ പുനഃസമാഗമം സന്തോഷത്തിന്റെയും ഓര്‍മകളുടെയും കണ്ണീര്‍ നിറഞ്ഞ വൈകാരിക നിമിഷമായി മാറി.

1982 മുതല്‍ 1987 വരെ അജ്മാനിലെ അലി അബ്ദുല്ല സനാന്‍ അല്‍ ഷെഹിയുടെ കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി റോജിന പ്രവര്‍ത്തിച്ചിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും, ആ കുടുംബത്തിന്റെ സ്‌നേഹവും ബഹുമാനവും അവരുടെ ഹൃദയത്തില്‍ എന്നും നിലനിന്നിരുന്നു. 2025ല്‍ മകളുടെ വിവാഹത്തിനായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ജോലിസമയത്ത് തന്നോട് സ്‌നേഹത്തോടെ പെരുമാറിയ കുടുംബത്തെ വീണ്ടും കാണാനുള്ള ആഗ്രഹം റോജിനയില്‍ ശക്തമായി. 40 വര്‍ഷത്തിനിപ്പുറവും അവരെ കണ്ടെത്താനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചിരുന്നില്ല. അജ്മാന്‍ പൊലിസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്റെ കഥ പങ്കുവെച്ച് റോജിന സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

റോജിനയുടെ ഹൃദയസ്പര്‍ശിയായ അഭ്യര്‍ത്ഥനയോട് അജ്മാന്‍ പൊലിസ് ഉടന്‍ പ്രതികരിച്ചെന്ന് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ റിസര്‍ച് ബ്രാഞ്ച് മേധാവി ക്യാപ്റ്റന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമി വ്യക്തമാക്കി. പൊലിസ് സംഘം പ്രൊഫഷണലായി പ്രവര്‍ത്തിച്ച് കുടുംബത്തെ കണ്ടെത്തി. തുടര്‍ന്ന് പൊലിസ് റോജിനയ്ക്ക് കുടുംബത്തെ കാണാന്‍ വഴിയൊരുക്കുകയായിരുന്നു. ഇമാറാത്തി കുടുംബത്തിന്റെ വീട്ടില്‍ നടന്ന പുനഃസമാഗമം സ്‌നേഹവും സന്തോഷവും നിറഞ്ഞതായിരുന്നു.

ഈ അവിസ്മരണീയ നിമിഷം സാധ്യമാക്കിയ അജ്മാന്‍ പൊലിസിനോട് റോജിനയും കുടുംബവും നന്ദി രേഖപ്പെടുത്തി. സമൂഹത്തിന്റെ സേവനത്തിനും മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അജ്മാന്‍ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് അവര്‍ പറഞ്ഞു.

Ajman Police helped reunite a Sri Lankan woman with her family, turning her long-cherished dream into reality. The emotional reunion highlights the humane side of law enforcement in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago