HOME
DETAILS

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

  
Shaheer
June 20 2025 | 13:06 PM

Indian Tourists Flash Mob at Burj Khalifa Sparks Backlash on Social Media

ദുബൈ: ബുര്‍ജ് ഖലീഫയുടെ 124ാം നിലയില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ ആയതോടെ ഒരു കൂട്ടം സഞ്ചാരികള്‍ വിവാദത്തില്‍. 2018ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'ലവ്‌യാത്രി'യിലെ 'ഛോഗഡ' ഗാനത്തിനൊപ്പം മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച സംഘമാണ് ഗുജറാത്തി നാടോടി നൃത്തമായ 'ഗര്‍ബ' അവതരിപ്പിച്ചത്. @the_walking_lens_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജൂണ്‍ 15നാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്നു തന്നെ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ നൃത്തത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി. 

ഇന്ത്യന്‍ സംസ്‌കാരം ആഗോള വേദിയില്‍ അവതരിപ്പിച്ചതിന് സംഘത്തെ ചിലര്‍ അഭിനന്ദിച്ചു. 'നമ്മുടെ സംസ്‌കാരം തിളങ്ങുന്നത് കാണാന്‍ സന്തോഷം,' ഒരു ഉപയോക്താവ് കുറിച്ചു. എന്നാല്‍, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇത്തരം നൃത്തം അനുചിതമാണെന്ന് മറ്റുചിലര്‍ വിമര്‍ശിച്ചു. 

'പൊതുസ്ഥലങ്ങളുടെ പവിത്രത മാനിക്കാന്‍ നാം പഠിക്കണം,' ഒരു കമന്റില്‍ പറയുന്നു. 'പൗരബോധം കാണിക്കൂ,' എന്ന് മറ്റൊരാള്‍ കുറിച്ചു.

വിദേശത്ത് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ പൊതുസ്ഥലങ്ങളില്‍ നൃത്തം ചെയ്യുന്നത് ആദ്യമല്ല. ഈ മാസം ആദ്യം വിയന്നയില്‍ തെരുവില്‍ ഗര്‍ബ നൃത്തം ചെയ്ത ഇന്ത്യക്കാരുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പാംഗോംഗ് തടാകം, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, ലണ്ടനിലെ തെരുവുകള്‍ എന്നിവിടങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.

ചില പ്രവാസികള്‍ ഇത്തരം പ്രകടനങ്ങളെ നിരുപദ്രവകരവും സന്തോഷകരവുമെന്ന് വിലയിരുത്തിയപ്പോള്‍, മറ്റുള്ളവര്‍ ഇത് മറ്റ് സന്ദര്‍ശകര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന് വാദിച്ചു. 'ഈ നൃത്തം കാഴ്ചക്കാര്‍ക്ക് തടസ്സമായി. ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്,' ദുബൈയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ഒരാള്‍ പറഞ്ഞു. 'പണത്തിന് ക്ലാസ് വാങ്ങാനാകില്ല,' എന്ന് മറ്റൊരു ഉപയോക്താവ് വിമര്‍ശിച്ചു.

ബുര്‍ജ് ഖലീഫയുടെ മാനേജ്‌മെന്റായ എമാര്‍ ഈ പ്രകടനത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല.

A flash mob dance by Indian tourists at the Burj Khalifa has gone viral, drawing sharp criticism online. Viewers argue that the iconic site is meant for sightseeing, not impromptu performances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  a day ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  a day ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago