HOME
DETAILS

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

  
Abishek
June 19 2025 | 16:06 PM

Russia Warns US Against Military Intervention in Iran-Israel Conflict

മോസ്‌കോ: ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. ഇത് അതീവ അപകടകരമായ നടപടിയാണെന്നും അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌റാഈല്‍ ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ ദുരന്തത്തിന് സമാനമായ ദാരുണ ഫലങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് റഷ്യയുടെ ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ തലവനും മുന്നറിയിപ്പ് നല്‍കി.

ബുഷെര്‍ സൈറ്റില്‍ ആക്രമണം നടത്തിയതായി നേരത്തെ ഒരു ഇസ്‌റാഈല്‍ സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്ന് മറ്റൊരു ഇസ്‌റാഈല്‍ സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ബുഷെര്‍ സൈറ്റില്‍ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കാനോ തള്ളാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇറാനെതിരെ ആയുധപ്രയോഗം നടത്തുന്നത് ഒഴിവാക്കണമെന്നും അത്തരമൊരു നീക്കം പശ്ചിമേഷ്യയെ പൂര്‍ണമായും തകര്‍ക്കുമെന്നും റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെര്‍ഗി റിബ്‌കോവ് ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി വ്യക്തമാക്കി. ഇസ്‌റാഈല്‍ ആക്രമണം ആണവ ദുരന്തത്തിന് കാരണമാകുമെന്നും റഷ്യ ആശങ്ക പ്രകടിപ്പിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ഇറാനുമായി റഷ്യ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. അതേസമയം, ഇസ്‌റാഈലുമായും റഷ്യ നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്.

Russia has issued a stern warning to the United States against potential military intervention in the escalating conflict between Iran and Israel. Russian Foreign Ministry spokeswoman Maria Zakharova stated that such action would be "an extremely dangerous step with truly unpredictable negative consequences". This warning comes after US President Donald Trump expressed consideration of joining Israel's strikes against Iran. Russia and China have called for a diplomatic solution to the conflict, with both countries condemning Israel's actions and urging a ceasefire ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  4 days ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  4 days ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  4 days ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  4 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  4 days ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  4 days ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  4 days ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  4 days ago