HOME
DETAILS

പോളിം​ഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം

  
Abishek
June 19 2025 | 14:06 PM

Nilambur By-Election Sees High Voter Turnout Despite Rain

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോടെപ്പ് അവസാനിച്ചു. മഴയെ അവഗണിച്ച് രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരെത്തി. എന്നാല്‍ മഴ കാരണം, തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ചയോടെയാണ് വേഗത്തിലായത്, പോളിങ് ശതമാനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച്, വൈകിട്ട് അഞ്ച് മണിവരെ 70.76 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആറ് മണിവരെ ആയതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2021ല്‍ ഇവിടെ 75.23ശതമാനം ആയിരുന്നു പോളിങ്.

അതേസമയം, വോട്ടെടുപ്പില്‍ ഗുരുതരമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. മൂന്ന് ദിവസത്തിന് ശേഷം, 23ന് ഫലപ്രഖ്യാപനം നടക്കും. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കായിരുന്നു നിലമ്പൂരില്‍ ഉപതെരഞെടുപ്പ് പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി. ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും ഷൗക്കത്ത് പ്രതികരിച്ചു. അതേസമയം, മാങ്കുത്ത് എല്‍പി സ്‌കൂളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് കുടുംബത്തോടൊപ്പം  വോട്ട് ചെയ്തത്. 

കഴിഞ്ഞ നാലാഴ്ചയോളം നിലമ്പൂര്‍ രാഷ്ട്രീയ കേരളത്തിന്റെ തീവ്ര പ്രചാരണത്തിന് സാക്ഷിയായി. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള 'സെമിഫൈനല്‍' എന്ന നിലയില്‍ മുന്നണികള്‍ ഈ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്.

The Nilambur by-election has witnessed a significant voter turnout despite intermittent rain. As of 5 PM, the polling percentage stood at 70.76%, with voters enthusiastically casting their ballots from morning onwards. The election, necessitated by the resignation of LDF MLA P.V. Anvar, will determine the new representative for the constituency. With voting still open until 6 PM, the final turnout is expected to exceed 75%, mirroring the 75.23% recorded in the 2021 assembly elections ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  2 days ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  2 days ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  2 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  2 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  2 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  2 days ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago