HOME
DETAILS

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

  
Abishek
June 19 2025 | 15:06 PM

Demand Surges for Plane Seat 11A After Miraculous Survival Story

ദുബൈ: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ജനത ഇനിയും മോചിതരായിട്ടില്ല. 242 യാത്രക്കാരില്‍ ഒരാള്‍ മാത്രം ജീവനോടെ രക്ഷപ്പെട്ട ഈ ദുരന്തത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍, ഈ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് ഇപ്പോള്‍ യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള ഈ സീറ്റ്, വിശ്വാസിന്റെ രക്ഷപ്പെടലിനെ തുടര്‍ന്ന് 'ലക്കിസീറ്റ്' എന്നാണ് പല യാത്രക്കാരും വിശ്വസിക്കുന്നതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചിലര്‍ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. ഈ സീറ്റ് ലഭിക്കാന്‍ അധിക തുക നല്‍കാന്‍ പോലും തയ്യാറാണ് ചില യാത്രക്കാര്‍ എന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അടുത്ത ആഴ്ച ദുബൈ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന യുഎഇ പ്രവാസി നമിത താക്കര്‍, തന്റെ മകന് 11എ സീറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മൂലമല്ല, മറിച്ച് ഈ ദുരന്തത്തിനിടയിലും ഈ സീറ്റ് നല്‍കിയ പ്രതീക്ഷയാണ് തന്റെ താല്‍പര്യത്തിന് പിന്നിലെന്ന് നമിത 'ഖലീജ് ടൈംസിനോട്' വ്യക്തമാക്കി.

11എ സീറ്റിനായി യാത്രക്കാര്‍ നിരന്തരം അന്വേഷിക്കുന്നുണ്ടെന്നും 11ാം വരിയിലെ ഈ സീറ്റിന് ആവശ്യക്കാര്‍ ഗണ്യമായി വര്‍ധിച്ചതായും യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. 200 ദിര്‍ഹം വരെ അധികം നല്‍കി ഈ സീറ്റ് സ്വന്തമാക്കാന്‍ യാത്രക്കാര്‍ തയ്യാറാണെന്ന് നിയോ ട്രാവല്‍ ആന്‍ഡ് ടൂറിസം പാര്‍ട്ണര്‍ അവിനാശ് അദ്‌നാനി വെളിപ്പെടുത്തി. ഭാഗ്യത്തേക്കാള്‍, ഈ സീറ്റ് സുരക്ഷിതമാണെന്നാണ് യാത്രക്കാര്‍ വിശ്വസിക്കുന്നതെന്നും, പ്രത്യേകിച്ച് ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് ഈ സീറ്റിനായുള്ള അന്വേഷണങ്ങള്‍ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, വിമാന കമ്പനികള്‍ ഈ സീറ്റ് കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവര്‍ക്ക് നല്‍കാറില്ല.

വിമാനത്തിലെ ഏത് സീറ്റാണ് ഏറ്റവും സുരക്ഷിതമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, പിന്നിലെ ടെയില്‍ എന്‍ഡ് സീറ്റുകള്‍ സുരക്ഷിതമാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നതെന്ന് ദുബൈയിലെ എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ജനറല്‍ മാനേജര്‍ റീന ഫിലിപ്പ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായ സ്ട്രാറ്റജിക്ഏറോ റിസര്‍ച്ചിന്റെ ചീഫ് അനലിസ്റ്റ് സാജ് അഹമ്ദും വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള സീറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

You can spend more money, you want that 'lucky seat'; Travel agencies say that demand among passengers is increasing for seat 11A, where Vishwas Kumar Ramesh sat

 



 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  3 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  3 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  3 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  3 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  3 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  4 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  4 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  4 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  4 days ago