
കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് നാളെയാണ് തുടക്കം കുറിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ പ്രധാന താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുവതാരം ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിറങ്ങുന്നത്. ഇപ്പോൾ ഈ പരമ്പരയിൽ ഏത് താരത്തെയാണ് ഇന്ത്യ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുകയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. എല്ലാ ആളുകളും രോഹിത്തിനെയും വിരാടിനെയും കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും എന്നാൽ ആർ അശ്വിന്റെ അഭാവം ഇന്ത്യയിൽ നിറഞ്ഞുനിൽക്കും എന്നുമാണ് സച്ചിൻ പറഞ്ഞത്.
"ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു പരിവർത്തനത്തിന് കാലമാണ്. ഒരുപാട് യുവതാരങ്ങൾ ടീമിലേക്ക് കടന്നു വരുന്നുണ്ട്. ടീമിൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന ആളുകളെയാണ് ആവശ്യം. രോഹിത്, വിരാട്, അശ്വിൻ ഇവർ ഇല്ലാതെ ഈ കാര്യങ്ങൾ എളുപ്പമാകില്ല. എല്ലാവരും രോഹിത്തിനെയും വിരാടിനെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ധാരാളം യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിൽ അശ്വിനും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. അവരില്ലാതെ ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു" സച്ചിൻ സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ആണ് അശ്വിൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യ- ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിൻ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. നീണ്ട 13 വർഷക്കാലം ഐതിഹാസികമായ ക്രിക്കറ്റ് കരിയറാണ് അശ്വിൻ കെട്ടിപ്പടുത്തുയർത്തിയത്. റെഡ് ബോൾ ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അശ്വിൻ ഉള്ളത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41 മത്സരങ്ങളിൽ നിന്നും 195 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളിൽ പന്തെറിഞ്ഞ അശ്വിൻ 116 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റും നേടി. ബൗളർ എന്നതിനപ്പുറം ബാറ്റർ എന്ന നിലയിലും അശ്വിൻ ഇന്ത്യൻ ടീമിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 14 അർദ്ധ സെഞ്ചുറികളും ആറ് സെഞ്ചുറികളുമാണ് അശ്വിൻ നേടിയത്.
Sachin Tendulker Talks About R Ashwin Absence in Indian Cricket Team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• 3 days ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 3 days ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 3 days ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ
qatar
• 3 days ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ
Kerala
• 3 days ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 days ago
ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 days ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 days ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 3 days ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍
International
• 3 days ago
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 3 days ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 3 days ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 3 days ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 3 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 3 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 3 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 3 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 3 days ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 3 days ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 3 days ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 3 days ago