HOME
DETAILS

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

  
Sudev
June 19 2025 | 15:06 PM

Golden opportunity to become number one in the army Bumrah has a world record in his sights

ലണ്ടൻ: ടി20 ക്രിക്കറ്റിന് ഇടവേള നൽകി ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിനിറങ്ങുന്നു. ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പര നാളെയാണ്  ആരംഭിക്കുന്നത്. ഹെഡിങ്‌ലിയിലാണ് ആദ്യ മത്സരം. പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്.

രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ സൂപ്പർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. വിദേശത്തെ സാഹചര്യങ്ങൾ ഇന്ത്യൻ ടീമിന് വലിയ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ്, ഇൻട്രാ സ്‌ക്വാഡ് മത്സരങ്ങൾ എന്നിവ കളിച്ച് ടീം ആത്മവിശ്വാസം നേടിയിട്ടുണ്ട്. ഇന്ത്യ എ ടീം അംഗങ്ങളും നിലവിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. 

ഈ പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഒരു തകർപ്പൻ റെക്കോർഡാണ് കാത്തിരിക്കുന്നത്. പരമ്പരയിൽ അഞ്ച് വിക്കറ്റുകൾ കൂടി നേടാൻ ബുംറക്ക് സാധിച്ചാൽ സേനാ രാജ്യങ്ങളുമായുള്ള ടെസ്റ്റ് മത്സരങ്ങളിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യത്തെ ഏഷ്യൻ ബൗളർ ആയി മാറാൻ ബുംറക്ക് സാധിക്കും.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് സേനാ രാജ്യങ്ങളായി ക്രിക്കറ്റിൽ അറിയപ്പെടുന്നത്. ഈ ടീമുകൾക്കെതിരെ ഇതുവരെ 145 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. നിലവിൽ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പാകിസ്താൻ താരം വസിം അക്രമാണ്. 146 സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ മാത്രമേ ബുംറക്ക് കളിക്കാൻ സാധിക്കൂ. പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്.

ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  6 days ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  6 days ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  6 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  6 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  6 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  6 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  6 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  6 days ago