The CBI has taken over the investigation into the death of a tribal youth in police custody at Kalpetta. The Kerala government informed the High Court that the case has been handed to the CBI's Thiruvananthapuram unit. The youth, Gokul's mother, had filed a petition in the High Court seeking a CBI probe into the incident.
HOME
DETAILS

MAL
പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Ashraf
June 19 2025 | 11:06 AM

വയനാട്: കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം സിബിഐക്ക് ഏറ്റെടുത്തു. സിബി ഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ഗോകുലിന്റെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 2നാണ് കേസിനാസ്പദമായ സംഭവം. വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലാണ് കല്‍പ്പറ്റ പൊലിസ് ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തത്. നാടുവിട്ട് പോയ ഇരുവരെയും, കോഴിക്കോട് വെച്ചാണ് പൊലിസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലിസ് ഗോകുലിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പിറ്റേന്ന് രാവിലെ ശുചിമുറിയിലേക്ക് പോയ യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഗോകുലിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തി. കേസ് കൈകാര്യം ചെയ്തതില്‍ പൊലിസിന് വീഴ്ച്ച സംഭവിച്ചതായി വയനാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ സ്റ്റേഷന്‍ എഎസ് ഐ, സിപിഒ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പൊലിസിന് വീഴ്ച്ച; റിപ്പോര്‍ട്ട്
ഗോകുലിന്റെ മരണത്തിന് പിന്നാലെ ജില്ല പൊലിസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സ്‌റ്റേഷനിലെ പൊലിസുകാര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തി. യുവാവ് ശൗചാലയത്തില്‍ പോയി പുറത്തുവരാന്‍ വൈകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തല്‍. മാത്രമല്ല പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് സഖി സെന്ററിലേക്ക് മാറ്റിയ പൊലിസ് ഗോകുലിനെ കസ്റ്റഡിയില്‍ വെച്ചതും തെറ്റാണെന്നാണ് കണ്ടെത്തല്‍. സംഭവ സമയത്ത് യുവാവിനും പതിനെട്ട് വയസ് തികഞ്ഞില്ലെന്നാണ് കണ്ടെത്തല്‍.
മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പൊലിസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബവും, പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള നാട്ടുകാരും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലിസ് സംഘം ഭീഷണിപ്പെടുത്തുകയും, ഫോണുകള്‍ പിടിച്ചുവാങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എത്രയും വേഗം പെണ്‍കുട്ടിയെ തിരിച്ച് കൊണ്ടുവന്നില്ലെങ്കില്‍ ഗോകുലിനെ പുറംലോകം കാണിക്കില്ലെന്നും പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പലതവണ പൊലിസ് വീട്ടില്‍ വരികയും, ഗോകുലിന്റെ അമ്മയെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. മാത്രമല്ല ഗോകുലിനെ കണ്ടാല്‍ വെറുതെ വിടില്ലെന്ന് പൊലിസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സമാനമായ പീഡനം സ്റ്റേഷനില്‍ വെച്ച് യുവാവ് നേരിട്ടിട്ടുണ്ടാകാമെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ
uae
• 2 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 2 days ago
പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ
Kerala
• 2 days ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 days ago
യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
uae
• 2 days ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 2 days ago