HOME
DETAILS

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

  
June 19 2025 | 16:06 PM

Nilambur By-Election Sees 7210 Voter Turnout

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോടെപ്പ് അവസാനിച്ചു. മഴയെ അവഗണിച്ച് രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരെത്തി. എന്നാല്‍ മഴ കാരണം, തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ചയോടെയാണ് വേഗത്തിലായത്, പോളിങ് ശതമാനം കുറഞ്ഞു. 2021ല്‍ ഇവിടെ 76.6 ശതമാനം ആയിരുന്ന പോളിങ് ഇത്തവണ 73.26 ലേക്ക് ചുരുങ്ങി.

അതേസമയം, വോട്ടെടുപ്പില്‍ ഗുരുതരമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. മൂന്ന് ദിവസത്തിന് ശേഷം, 23ന് ഫലപ്രഖ്യാപനം നടക്കും. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മെയ് 25നായിരുന്നു നിലമ്പൂര്‍ ഉപതരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കായിരുന്നു നിലമ്പൂരില്‍ ഉപതെരഞെടുപ്പ് പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി. ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും ഷൗക്കത്ത് പ്രതികരിച്ചു. അതേസമയം, മാങ്കുത്ത് എല്‍പി സ്‌കൂളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് കുടുംബത്തോടൊപ്പം വോട്ട് ചെയ്തത്.

കഴിഞ്ഞ നാലാഴ്ചയോളം നിലമ്പൂര്‍ രാഷ്ട്രീയ കേരളത്തിന്റെ തീവ്ര പ്രചാരണത്തിന് സാക്ഷിയായി. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള 'സെമിഫൈനല്‍' എന്ന നിലയില്‍ മുന്നണികള്‍ ഈ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്.

The Nilambur byelection has witnessed a significant voter turnout despite intermittent rain. As of 5 PM, the polling percentage stood at 70.76%, with voters enthusiastically casting their ballots from morning onwards. The election, necessitated by the resignation of LDF MLA P.V. Anvar, will determine the new representative for the constituency. With voting still open until 6 PM, the final turnout is expected to exceed 75%, mirroring the 75.23% recorded in the 2021 assembly elections ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  7 hours ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  7 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  8 hours ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  8 hours ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  9 hours ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  9 hours ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  10 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  10 hours ago
No Image

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

Kerala
  •  10 hours ago