HOME
DETAILS

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

  
Sudev
June 19 2025 | 11:06 AM

Lionel Messi Need Three Goals to create a new record in Fifa Club World Cup

കാലിഫോർണിയ: ഫിഫ ക്ലബ് ലോകകപ്പിൽ നാളെ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ എഫ്സിയെയാണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ക്ലബ്ബായ അൽ അഹ്‌ലിക്കെതിരെ സമനില നേടിയാണ് ഇന്റർ മയാമി രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ആദ്യം മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. മറുഭാഗത്ത് പോർച്ചുഗീസ് ക്ലബും ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. ബ്രസീലിയൻ ടീമായ പാൽമിറാസ് ആയിരുന്നു പോർട്ടോയെ സമനിലയിൽ തളച്ചത്. അതുകൊണ്ടുതന്നെ ഇരുടീമുകളും ജയം ലക്ഷ്യം വെച്ചായിരിക്കും രണ്ടാം മത്സരത്തിൽ കളത്തിൽ ഇറങ്ങുന്നത്. ഈ നിർണായകമായ മത്സരത്തിൽ ഇന്റർ മയാമി നായകൻ ലയണൽ മെസിക്ക് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാവാനുള്ള അവസരമാണ് മെസിക്കുള്ളത്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ മെസിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും. ഏഴ് ഗോളുകൾ ഈ ടൂർണമെന്റിൽ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. മെസി അഞ്ചു ഗോളുകളാണ് നേടിയിട്ടുള്ളത്. ഈ സീസണിൽ റൊണാൾഡോ കളിക്കാത്തതിനാൽ മെസിക്ക് ഈ നേട്ടം വളരെ എളുപ്പത്തിൽ തന്റെ പേരിൽ എഴുതിച്ചേർക്കാൻ സാധിക്കും. കരിം ബെൻസിമ, ഗാരത് ബെയ്ൽ എന്നിവർ ആറ് ഗോളുകളും ഈ ടൂർണമെന്റിൽ നേടിയിട്ടുണ്ട്. 

ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ക്ലബ് ലോകകപ്പ് ഒരുക്കിയിട്ടുള്ളത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറ് വൻകരകളിൽനിന്ന് 32 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. ജൂലായ് 13നാണ് കിരീടപോരാട്ടം. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 

ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. 2021 മുതൽ 2024 വരെയുള്ള ക്ലബ് ഫുട്‌ബോളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽനിന്നാണ് ആറ് ടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ആഫ്രിക്ക, ഏഷ്യ, കോൺകകാഫ് എന്നിവിടങ്ങളിൽനിന്ന് നാലു ടീമുകൾ വീതവും ഓഷ്യാനിയയിൽനിന്ന് ഒരു ടീമും കളിക്കും.

Lionel Messi Need Three Goals to create a new record in Fifa Club World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago