
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍

ഇറാനെതിരെയും യുദ്ധം ആരംഭിച്ച ഇസ്‌റാഈലിനെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് യു.എസില്‍ പരക്കെ പ്രതിഷേധം. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് യു.എസിലെ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചത്. യുദ്ധത്തില്‍ ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ട്രംപ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരമൊരു വാര്‍ത്തയുടെ അടിസ്ഥാനം.
താന്‍ ചിലപ്പോള്‍ യുദ്ധത്തില്‍ ഇടപെട്ടേക്കാമെന്നും താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഇറാനെതിരെ യുദ്ധത്തില്‍ ഇടപെടരുതെന്ന ആവശ്യവുമായി പ്രതിഷേധങ്ങളുടെ ഒരു നിര തന്നെയാണ് വൈറ്റ് ഹൗസിന് മുന്നില്‍ അരങ്ങേറിയത്. ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെ അപകടകരവും അന്യായവും എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം. കാര്യമേതുമില്ലാതെ നെതന്യാഹു ഇറാനില്‍ ബോംബിടുകയാണെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആണവായുധം പേറുന്നതും പശ്ചിമേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും ഇസ്‌റാഈലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്.
ഇസ്രായേലിന് യുഎസ് സൈനിക സഹായം നല്‍കുന്നതിനെയും പ്രതിഷേധക്കാര്‍ എതിര്‍ക്കുകയാണ്. അനാവശ്യമായി യുദ്ധത്തിലേര്‍പ്പെട്ട് യുഎസ് പൈസ കളയരുതെന്നും പണം ചെലവാക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുമൊക്കെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധത്തിലിറങ്ങുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധത്തില്‍ ഉയരുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഇതിനകം തന്നെ യുഎസില്‍ നിന്നുള്ള മൂന്ന് വിമാനവാഹിനിക്കപ്പല്‍ ഗ്രൂപ്പുകള്‍ ഉണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാത്രമേ അവ അവിടെ തുടരൂ എന്ന് ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.യു.എസും ഇസ്‌റാഈലുമാണ് ആണവായുധ വാഹകരെന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കയ്യിലേന്തിയിട്ടുണ്ട്.
പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും പ്രകടമാണ് എന്നതാണ് ശ്രദ്ധേയം. ഇറാന്റെ പതാകയ്ക്കൊപ്പം ഫലസ്തീന്‍ പതാകയും ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയ്ക്കും ഉടനടി പരിഹാരം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
ഇസ്‌റാഈലിനെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ യുദ്ധം തുടങ്ങിയതായി പ്രഖ്യാപിച്ചത്. ചെയ്ത തെറ്റിന് ഇസ്‌റാഈല്‍ ശിക്ഷിക്കപ്പെടുമെന്നും ഇറാന്‍ ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്നും ഖാംനഇ പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് ഇറാന്‍ തള്ളി.
ഇസ്‌റാഈലിന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. സയണിസ്റ്റ് നഗരങ്ങള്‍ ലക്ഷ്യമാക്കി നൂറുകണക്കിന് മിസലുകളാണ് ഇറാന്‍ അയച്ചത്. ആക്രമണങ്ങളില്‍ കനത്ത നാശമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 50 ലേറെ പേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ്, രാമത് ഗാന്‍, ഹൂളന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്.
ബീര്‍ബെഷയില്‍ സുറോക്ക ആശുപത്രിയിലും ഇറാന്‍ മിസൈല്‍ പതിച്ചതായി ഇസ്‌റാഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ നിന്നും ഉടന്‍ രോഗികളെ മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായി മെഡിക്കല് സെന്റര്‍ അറിയിക്കുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.ആശുപത്രിയില്‍ വിഷവാതകം ചോര്‍ന്നതായും സംശയമുണ്ട്. അതിനാല്‍ രേഗികളെ ഒഴിപ്പിക്കുകയാണ്. ആശുപത്രിക്ക് കനത്ത് നാശനഷ്ടമുണ്ടായതായി സൊറോക്ക് മെഡിക്കല്‍ സെന്റര്‍ വക്താവ് പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആരും വരരുതെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്‌റാഈലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ ദീര്‍ഘദൂര മിസൈലായ 'സിജ്ജീല്‍' പ്രയോഗിച്ചിരുന്നു. ഇറാന്‍ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് ഇസ്‌റാഈലിന് നേരെ തൊടുത്തത്. ഇസ്‌റാഈലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഇറാനിലെ അരാകില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടത്തെ ആണവറിയാക്ടറിന് സമീപത്തെ വാട്ടര്‍ പ്ലാന്റിന് നേരയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ആണവചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.തെഹ്‌റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്‌ഫോടനമുണ്ടാായി. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു.
Mass protests break out across the United States as citizens urge the government not to support Israel’s military action against Iran. Demonstrators call for de-escalation and a halt to U.S. involvement in the escalating Middle East conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി
International
• 2 days ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 days ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 2 days ago
മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 2 days ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 days ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 2 days ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 2 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 days ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 days ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 2 days ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 2 days ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 2 days ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 2 days ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 2 days ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 2 days ago