
ഡിഷ്‌വാഷര്‍ ഉപയോഗിച്ചാണോ നിങ്ങള്‍ പാത്രം കഴുകുന്നത്..? ഈ അബദ്ധങ്ങള്‍ ഒരിക്കലും ചെയ്യരുതേ

അടുക്കളയിലെ ഏറ്റവും വലിയ ടാസ്‌കാണ് പാത്രം കഴുകല്‍. മറ്റു ജോലി ഒക്കെ പെട്ടെന്നു തീര്‍ത്തു കഴിഞ്ഞാലും പാത്രം കഴുകല്‍ എന്ന വലിയൊരു പണി അവിടെ ബാക്കിയാവും. എന്നാല്‍ ഡിഷ്‌വാഷര്‍ വന്നതോടെ പാത്രം കഴുകുന്ന ജോലി ഏറക്കുറേ എളുപ്പമായിട്ടുണ്ട്. ഇതിനോടകം അടുക്കളയിലെ അവശ്യവസ്തുവായി തന്നെ ഈ ഉപകരണം മാറിക്കഴിഞ്ഞു. ശരിയായ രീതിയില്‍ ഇത് ഉപയോഗിച്ചില്ലെങ്കില്‍ ഡിഷ് വാഷറിന് കേടുപാടുകള്‍ സംഭവിക്കാം. ഡിഷ് വാഷര്‍ ഉപയോഗിക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കേണ്ടതാണ്.
ഈ പാത്രങ്ങള്‍ ഇടരുത്
എല്ലാം കൊണ്ടു പോയി ഡിഷ് വാഷറില്‍ ഇട്ടേക്കരുത്. എല്ലാത്തരം പാത്രങ്ങളും ഡിഷ് വാഷറില്‍ കഴുകാന്‍ സാധിക്കുന്നതല്ല. പ്ലാസ്റ്റിക്, ക്രിസ്റ്റല്‍ തുടങ്ങിയവ ഡിഷ് വാഷറില്‍ കഴുകാനിടുന്നത് ഒഴിവാക്കാം. ഇത്തരം പാത്രങ്ങള്‍ കൈകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.
ഡിഷ് വാഷറില്‍ പാത്രങ്ങള്‍ കഴുകാനിടുമ്പോള്‍ ഓരോ പാത്രവും അതത് സ്ഥലത്ത് തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കണം. കണ്ടെയ്‌നറുകള്‍, ഗ്ലാസ്, മഗ്ഗ് തുടങ്ങിയവ ഏതൊക്കെ സ്ഥലത്താണ് വയ്‌ക്കേണ്ടതെന്ന് മനസിലാക്കിവേണം ചെയ്യാന്‍. അല്ലെങ്കില്‍ മെഷീന് കേടുപാടുകള്‍ സംഭവിക്കാം.
സോപ്പ് പൊടി
പാത്രങ്ങള്‍ നന്നായി വൃത്തിയാകാന്‍ വേണ്ടി അമിതമായി സോപ്പ് പൊടി ഡിഷ് വാഷറില്‍ ഇടുന്നവരുണ്ട്. ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത് നിങ്ങളുടെ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് പകരം മെഷീനില്‍ സോപ്പ് പൊടി അടിഞ്ഞുകൂടുകയാണ് ചെയ്യുക. ഇത് ഡിഷ് വാഷറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
വൃത്തിയാക്കി സൂക്ഷിക്കാം
ഡിഷ് വാഷര്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അവ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഡിഷ് വാഷറിന് ഫില്‍റ്റര്‍ ഉണ്ടെങ്കില്‍ അതും ഇളക്കിമാറ്റി വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് മെഷീന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്.
ഡിഷ്‌വാഷര്‍ ഉപയോഗിക്കുമ്പോള്‍ വെള്ളം കൂടുതല്‍ പാഴാകുമോ ?
കൈകള്‍ ഉപയോഗിച്ച് കഴുകുമ്പോള്‍
കൈകളുപയോഗിച്ചും ഡിഷ് വാഷറുപയോഗിച്ചും പാത്രങ്ങള്‍ കഴുകുമ്പോള്‍ വെളളം കുറച്ചു ചെലവാകുക തന്നെ ചെയ്യും. കൈകള്‍ ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നതാണ് നല്ലത്. ഇത് പാത്രങ്ങള്‍ കേടുവരാതിരിക്കാന്‍ സഹായിക്കും. കൂടുതല്‍ പാത്രങ്ങളുണ്ടെങ്കിലും പെട്ടെന്നു തന്നെ കൈകള്‍കൊണ്ട് കഴുകി എടുക്കാവുന്നതാണ്.
ഇനി പാത്രങ്ങളില്‍ എന്തെങ്കിലും കറകളൊക്കെ ഉണ്ടെങ്കില്‍ കൈകൊണ്ടാണെങ്കില്‍ നമുക്കത് പെട്ടെന്ന് കഴുകി വൃത്തിയാക്കി എടുക്കാന്‍ സാധിക്കും. അതുപോലെ തുരുമ്പെടുക്കാന്‍ സാധ്യതയുള്ള കുക്ക് വെയര്‍ പോലുള്ള സാധനങ്ങളും കൈ കൊണ്ട് കഴുകുന്നതാണ് നല്ലത്.
എന്നാല്‍ കൈകള്‍ കൊണ്ട് കഴുകി വൃത്തിയാക്കുന്ന പാത്രങ്ങള്‍ക്ക് കുറച്ചധികം വെള്ളവും വേണ്ടിവരും. സ്‌പോഞ്ച് ഉപയോഗിച്ച് കഴുകുന്ന പാത്രങ്ങളില്‍ അണുക്കളും അഴുക്കും പറ്റിപ്പിടിക്കാനും സാധ്യതയുണ്ട്. ഇത് ചൂടുവെള്ളത്തില്‍ കഴുകിയാലും പോകണമെന്നില്ല.
ഡിഷ് വാഷറില്‍ കഴുകുമ്പോള്‍
പാത്രങ്ങള്‍ ഡിഷ് വാഷറിലിടുമ്പോള്‍ പെട്ടെന്നു തന്നെ കഴുകാന്‍ സാധിക്കും. ഉയര്‍ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പാത്രങ്ങള്‍ നന്നായി വൃത്തിയാവുകയും അണുവിമുക്തമാവുകയും ചെയ്യുന്നു. കൈകള്‍ ഉപയോഗിച്ച് കഴുകുന്നതിനേക്കാള്‍ വളരെ കുറച്ചു വെള്ളം മാത്രമേ ഡിഷ് വാഷറിന് വേണ്ടൂ.
കുറച്ചു പാത്രങ്ങളാണുള്ളതെങ്കില്‍ ഡിഷ് വാഷര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കു തന്നെ ചെലവ് കൂടുതലായിരിക്കും. കുക്ക് വെയര്‍ പോലുള്ള വലിയ പാത്രങ്ങള്‍ ഡിഷ് വാഷര്‍ ഉപയോഗിച്ചു കഴുകാന്‍ പാടില്ല. ഇവയൊക്കെ കൈകൊണ്ടാണ് കഴുകേണ്ടത്. പ്ലാസ്റ്റിക്, ക്രിസ്റ്റല്‍ തുടങ്ങിയവ ഡിഷ് വാഷറില്‍ കഴുകുന്നതും ഒഴിവാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 10 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 10 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 10 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 11 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 11 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 11 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 11 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 12 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 12 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 12 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 14 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 14 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 14 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 14 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 15 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 15 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 15 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 15 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 14 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 14 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 14 hours ago