
കടലക്കറി ഉണ്ടാക്കാന്‍ കടലകുതിര്‍ക്കാന്‍ മറന്നു പോയോ? എങ്കില്‍ പേടിക്കേണ്ട, ഒരു കിടിലന്‍ ട്രിക്കുണ്ട്.... ചൂടു വെള്ളം അല്ലാട്ടോ

കടലക്കറി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു കറിയാണ്. പ്രത്യേകിച്ച് പുട്ടിന് ഇത് നല്ലൊരു കോമ്പിനേഷന്‍ കൂടിയാണ്. കടലക്കറി ഉണ്ടാക്കണമെങ്കില്‍ കടല തലേദിവസം തന്നെ കുതിര്‍ത്തു വയ്ക്കണം. മറന്നുപോയാല്‍ പിന്നെ ഒരു രക്ഷയുമില്ല. എന്നാല്‍ ഇനി മറന്നു പോയാല്‍ ചെറിയൊരു ട്രിക്കുണ്ട്. ഇതു പ്രയോഗിച്ചാല്‍ നമുക്ക് കുതിര്‍ക്കാന്‍ മറന്നു പോയ കടലയെ പെട്ടെന്നു തന്നെ വേവിച്ചെടുക്കാനും സാധിക്കും.
എങ്ങനെയെന്നു നോക്കാം. ഒരു കുക്കര്‍ എടുക്കുക. അതിലേക്ക് കുറച്ച് ഐസ്‌ക്യൂബ്‌സ് ഇട്ടു കൊടുക്കുക. ഇതിലേക്ക് കഴുകിയെടുത്ത കടലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കാം. മൂന്നോ നാലോ വിസില്‍ വരുന്നതു വരെ തീയൊന്നു കുറച്ചു വയ്ക്കുക. ശേഷം പെട്ടെന്നു വേവുന്ന കുക്കറാണെങ്കില്‍ അതിനനുസരിച്ച് വിസില്‍ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടതാണ്. അടിപൊളിയായി കുതിര്‍ത്തുവച്ച കടല പോലെ തന്നെ നന്നായി വെന്തു വരും.
ഉണ്ടാക്കാം അടിപൊളി കടലക്കറി; പുട്ടിനും ചപ്പാത്തിക്കുമൊക്കെ സൂപ്പറാണ്
കടല - 250 ഗ്രാം
സവാള- 2
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
ഗരം മസാല- ഒരു ടീസ്പൂണ്‍
മഞ്ഞപൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
മുളകു പൊടി - ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി -2
കറിവേപ്പില-രണ്ട് തണ്ട്
തേങ്ങ ചിരകിയത് - ഒരുകപ്പ്
ഉണ്ടാക്കുന്ന വിധം
കുക്കര്‍ ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി ഇട്ടു കൊടുക്കുക. അതിലേക്ക് തക്കാളിയും കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം കറിവേപ്പിലയും മല്ലിപ്പൊടിയും മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ക്കുക. ഇതിലേക്ക് കടല ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചു വെള്ളമൊഴിച്ച് നന്നായി മിക്‌സ് ചെയ്ത ശേഷം കുറച്ച് ഗരംമസാല കൂടി ചേര്‍ത്ത് അടച്ചു വച്ചു വേവിക്കുക. കിടിലന്‍ കടലക്കറി റെഡി. (വേണമെങ്കില്‍ തേങ്ങ വറുത്തരച്ചത് ഇതിലേക്കൊഴിച്ച് ഒന്നു തിളപ്പിച്ചെടുക്കാവുന്നതാണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 11 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 11 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 11 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 12 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 12 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 12 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 13 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 13 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 13 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 13 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 15 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 15 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 15 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 15 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 16 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 16 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 16 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 16 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 15 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 15 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 16 hours ago