14,582 vacancies for graduates; Combined Graduate Level Exam; Learn about SSC's mini Civil Services examination.
HOME
DETAILS

MAL
ബിരുദക്കാർക്ക് 14,582 ഒഴിവുകൾ; കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാം; എസ്.എസ്.സിയുടെ മിനി സിവിൽ സർവിസ് പരീക്ഷയെക്കുറിച്ചറിയാം
Web Desk
June 19 2025 | 09:06 AM

കേന്ദ്ര നിയമനങ്ങൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന പരീക്ഷകളിൽ 'മിനി സിവിൽ സർവിസ്' എന്നു വിശേഷിപ്പിക്കപ്പെടുന്നതാണു കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL). ബിരുദം അടിസ്ഥാന യോഗ്യതയായ ഈ മത്സരപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവരെ കേന്ദ്ര സർവിസിലെ സുപ്രധാന വകുപ്പുകളിൽ നിയമിക്കും. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, വിദേശകാര്യ മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, കേന്ദ്ര പരോക്ഷ നികുതി ബോർഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണു നിയമനം. പരീക്ഷയ്ക്ക് ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷിക്കാം: ബിരുദധാരികൾക്കാണ് അവസരം.
വെബ്‌സൈറ്റ്: ssc.gov.in.
കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാല യങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം. 14,582 ഒഴിവ് പ്രതീക്ഷിക്കുന്നു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഒന്നാംഘട്ട പരീക്ഷ (ടയർ1) ഓഗസ്റ്റിലും രണ്ടാംഘട്ടം (ടയർ 2) ഡിസംബറിലും നടത്തും.
യോഗ്യത:
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ: സ്റ്റാറ്റിസ്റ്റിക്‌സ് പ്രധാന വിഷയങ്ങളിലൊന്നായി പഠിച്ച ഏതെങ്കിലും ബിരുദം. അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് 60% മാർക്കോടെ നേടിയശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം.
* സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2: സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ഏതെങ്കിലും ബിരുദം, ബിരുദപഠനത്തിന്റെ മൂന്നു വർഷവും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. മറ്റു തസ്തികകളിൽ ഏതെങ്കിലും അംഗീക ത സർവകലാശാലാ ബിരുദം/തത്തുല്യം.
അപേക്ഷാ ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസടയ്ക്കാം. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.
ടയർ1 പരീക്ഷയിൽ ഇംഗ്ലിഷ്
കോംപ്രിഹെൻഷൻ. ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നീ വിഭാഗങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. (ആകെ 200 മാർക്ക്). ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. (ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്ക്). ഒരു മണിക്കൂറാണു പരീക്ഷാദൈർഘ്യം. അംഗപരിമിതർക്ക് 80 മിനുട്ട് വരെ സമയമനുവദിക്കും.
ഒന്നാംഘട്ട പരീക്ഷയിൽനിന്നു ഷോർട്
ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു ടയർ2 പരീക്ഷ നടത്തും. ടയർ2 പരീക്ഷയിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണു മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്.
പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ടു ഭാഗ ങ്ങളായാണു ടയർ2 പരീക്ഷ. പേപ്പർ 1 എല്ലാ തസ്തികകളിലെയും അപേക്ഷകർക്കു ബാധകമാണ്. പേപ്പർ2 സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ മന്ത്രാലയത്തിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ (ജെ.എസ്.ഒ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്കാണ്.
കേരള, കർണാടക റീജനിലെ (KKR) പരിക്ഷാകേന്ദ്രങ്ങളും കോഡുകളും:
എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 14 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 15 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 15 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 15 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 15 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 16 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 16 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 16 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 16 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 16 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 18 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 18 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 18 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 18 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 19 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 19 hours ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• 20 hours ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• 20 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 18 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 19 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 19 hours ago