HOME
DETAILS

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

  
Muhammed Salavudheen
June 20 2025 | 03:06 AM

kannur women raseena suicide police and family states different stand

കണ്ണൂർ: കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിത്യസ്ത നിലപാടുകളുമായി പൊലിസും യുവതിയുടെ കുടുംബവും. റസീനയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്താണെന്നാണ് കുടുംബം പറയുന്നത്. എന്നാൽ ആത്മഹത്യക്ക് കാരണമായത് സദാചാര ഗുണ്ടായിസം തന്നെയെന്ന നിലപാടിലാണ് പൊലിസ്. യുവതിയുടെ പണവും സ്വർണവും ആൺസുഹൃത്ത് തട്ടിയെടുത്തിരുന്നു. ഇത് കുടുംബം അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് മരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു.

പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് സംഭവത്തിൽ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാൽ പൊലിസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും മോറൽ പൊലിസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പറയുന്നു. നിലവിൽ പൊലിസിന്റെ കസ്റ്റഡിയിൽ ഉള്ള കുറ്റാരോപിതർ  മരിച്ച റസീനയുടെ ബന്ധുക്കളാണ്. ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കളും പറയുന്നു.

എന്നാൽ റസീനയുടെ ആത്മഹത്യ കുറിപ്പുമായി തന്നെ മുന്നോട്ട് പോകാനാണ് പൊലിസ് തീരുമാനം. മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീനയെ അറസ്റ്റിലായ മൂന്ന് പേരും ചേർന്ന് ചോദ്യം ചെയ്തതായി റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഇവർക്ക് പുറമെ കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചു എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെ യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയിരുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ യുവാവിനെ എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായി പൊലിസ് പറയുന്നു. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായവരിൽ നിന്ന് പിന്നീട് ഇവ രണ്ടും പൊലിസ് കണ്ടെത്തുകയായിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് പറയുന്നു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എ.സി.പിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

 

In the tragic suicide case of Raseena at Raseena Manzil, police and the victim’s family have presented differing perspectives. According to the family, the reason behind Raseena's suicide was her male friend. However, the police maintain that moral policing and associated harassment were the real cause of her death. The victim’s mother alleged that the male friend had taken Raseena’s money and gold, and the emotional distress caused by the family discovering this led to her tragic decision. The investigation is ongoing, as public attention grows around the mental health impact of moral policing on women in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  2 days ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 days ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  2 days ago