HOME
DETAILS

വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ

  
Muhammed Salavudheen
June 20 2025 | 04:06 AM

karnataka government increases housing quota of minorities

ബെംഗളൂരു: കർണാടകയിലുടനീളമുള്ള ഭവന പദ്ധതികളിൽ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം ഉയർത്തി കർണാടകയിലെ കോൺഗ്രസ് സർക്കാർ. 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് (2006) അടിസ്ഥാനമാക്കിയാണ് 15% സംവരണം നൽകാൻ തീരുമാനം എന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. 

പാർപ്പിട സൗകര്യങ്ങളില്ലാത്ത ന്യൂനപക്ഷങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അവരുടെ സ്ഥിതി മോശമാണ്. അതിനാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്  അവർക്കുള്ള സംവരണ വിഹിതം ഞങ്ങൾ വർധിപ്പിച്ചു എന്ന് എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുസ്‌ലിങ്ങൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിഖുകാർ, ജൈനന്മാർ, പാർസികൾ എന്നിവർക്ക് സംവരണം ബാധകമാകുമെന്ന് പാട്ടീൽ വിശദീകരിച്ച അദ്ദേഹം ഈ ക്വാട്ടയിൽ ആഭ്യന്തര സംവരണം ഇല്ലെന്നും വ്യക്തമാക്കി. 

ഗ്രാമ അടിസ്ഥാനത്തിലല്ല, താലൂക്ക് അടിസ്ഥാനത്തിലാണ് 15% സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും ന്യൂനപക്ഷങ്ങൾ തുല്യമായി കേന്ദ്രീകരിച്ചിട്ടില്ലാത്തതിനാലാണ് ഇത്തരത്തിൽ ഉള്ള തീരുമാനം. ചില ഗ്രാമങ്ങളിൽ, ന്യൂനപക്ഷം വളരെ കുറവാണ്. എന്നാൽ താലൂക്ക് അടിസ്ഥാനത്തിൽ വെച്ച് നോക്കുമ്പോൾ പദ്ധതി ആവശ്യക്കാരിലേക്ക് എല്ലാം എത്തുമെന്നും മന്ത്രി പറഞ്ഞു.0 

പത്രസമ്മേളനത്തിനിടെ, ഈ തീരുമാനം മുസ്‌ലിങ്ങൾ എണ്ണത്തിൽ ഏറ്റവും പ്രബലരായതിനാൽ "മുസ്‌ലിം അനുകൂല"മായ പ്രീണനമല്ലേ എന്ന ചോദ്യത്തിന്, "ഭവനരഹിതർക്ക് വീട് നൽകാനുള്ള സർക്കാർ നീക്കത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിങ്ങൾ എന്തിനാണ് കാണുന്നത്?" എന്ന് എച്ച്.കെ. പാട്ടീൽ തിരിച്ചടിച്ചു. 

അതേസമയം, ഭവന വകുപ്പിന്റെ ഒരു രേഖ പ്രകാരം, ബസവ ഗ്രാമീണ ഭവന പദ്ധതി, വാജ്‌പേയി നഗര ഭവന പദ്ധതി, ഡി ദേവരാജ് ഉർസ് പ്രത്യേക ഭവന പദ്ധതി എന്നിവ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് 10% സംവരണമാണ് നൽകിയിരുന്നത്. ഇതെല്ലാം ഇനി 15% എന്ന നിലയിലേക്ക് മാറും. 

 

The Karnataka Congress government has decided to raise the reservation for minorities in state housing schemes from 10% to 15%. This significant policy change was approved during the cabinet meeting held on Thursday. Addressing the media after the meeting, Law and Parliamentary Affairs Minister H.K. Patil stated that the decision was based on the findings of the Sachar Committee Report (2006), which highlighted the socio-economic backwardness of minorities in India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago