
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

ദുബൈ: വിവാഹമോചിതയായ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മന്ത്രവാദത്തിനായി 30,000 ദിര്‍ഹവും ഭാര്യയുടെ സ്വകാര്യ ഫോട്ടോകളും നല്കിയ യുവാവിന് ഫുജൈറ അപ്പീല്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. സ്വകാര്യതാ ലംഘനം, സൈബര്‍ കുറ്റകൃത്യം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിധി.
ഭര്‍ത്താവ് തനിക്കും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വിവാഹമോചിതയായ ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു മന്ത്രവാദിയുമായി ഭര്‍ത്താവ് നടത്തിയ വാട്ട്സ്ആപ്പ് ചാറ്റും മന്ത്രവാദിക്ക് അയച്ചുനല്‍കിയ ഫോട്ടോകളും ലഭിച്ചതോടെയാണ് യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തത്.
എമറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് പ്രകാരം, യുവാവ് ഓണ്‍ലൈന്‍ വഴി 'പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്ന' വിദഗ്ധയെന്ന് അവകാശപ്പെട്ട മറ്റൊരു അറബ് രാജ്യത്തെ സ്ത്രീയെ പരിചയപ്പെട്ടിരുന്നു. 20,000 ദിര്‍ഹം വാഗ്ദാനം ചെയ്ത് ഭാര്യയുടെ ഫോട്ടോകള്‍, വീഡിയോ, ഫോണ്‍ നമ്പറുകള്‍ എന്നിവ അയച്ചു. പിന്നീട് 25,000 ദിര്‍ഹം കൂടി ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്കാന് യുവാവ് തയ്യാറായില്ല. തുടര്‍ന്ന്, മന്ത്രവാദിയായ യുവതി ഇതെല്ലാം യുവാവിന്റെ മുന്‍ഭാര്യക്ക് അയക്കുകയായിരുന്നു. യുവാവ് പിന്നീട് മറ്റൊരു മന്ത്രവാദിനിക്ക് 10000 ദിര്‍ഹം നല്കി മുന്‍ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായ പീഡനം കാരണമാണ് യുവതി ഇയാളില്‍ നിന്നും വിവാഹമോചനം നേടിയത്. ഭാര്യയെ തിരികെ കൊണ്ടുവരാമെന്ന് ഏറ്റ മന്ത്രവാദിനി ചതിച്ചതാണ് യുവാവിനെ കുടുക്കിയത്.
നാല് കുറ്റങ്ങളാണ് യുവാവിനെതിരെ പബ്ലിക് പ്രോസിക്യൂഷന് ചുമത്തിയത്. വഞ്ചന, സ്വകാര്യത ലംഘനം, അനധികൃതമായി വ്യക്തിഗത വസ്തുക്കള്‍ കൈവശം വയ്ക്കല്‍, മറ്റുള്ളവരെ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്. യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച കോടതി പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കാനും ഉത്തരവിട്ടു.
A man has been sentenced to six months in prison for using sorcery in an attempt to make his divorced wife return to him. Authorities deemed the act a criminal offense.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago