HOME
DETAILS

30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ 

  
Muhammed Salavudheen
June 20 2025 | 05:06 AM

pv anwar asserted that he expects to win with a majority of over 30000 votes nilambur byelection

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂർ മണ്ഡലത്തിൽ ജനവിധി എന്താകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കെതിരെയും തൃണമൂൽ കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ എംഎൽഎ പി.വി അൻവർ എല്ലാവരെയും മറികടന്ന് താൻ വിജയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 30,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. യുഡിഎഫിന് 45,000 വോട്ടും എൽഡിഎഫിന് 35,000 വോട്ടും ലഭിക്കുമെന്നും അദ്ദേഹം വാർത്ത ചാനലിനോട് വ്യക്തമാക്കി.

താൻ 100 ശതമാനം ജയിക്കുമെന്നതിൽ ഒരു തർക്കവുമില്ല. ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയുമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഇവിടെ പി.വി അൻവർ രാജി വച്ചത് ശരിയാണെന്നാണ് ജനങ്ങൾ തെളിയിക്കുന്നത്. ഒരു മുന്നണിയിൽ നിന്ന് മറ്റേ മുന്നണിയിൽ ചേർന്ന് മന്ത്രിയാകാനൊക്കെ രാജി വെച്ചവരെ പോലെയല്ല ഞാൻ. ഞാൻ മത്സരിക്കാൻ പോലുമില്ലെന്ന് പറഞ്ഞതാണ്. എന്നെ മത്സരത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളിവിട്ടതാണ് എന്നും അൻവർ പറഞ്ഞു.

ജനങ്ങളൊടൊപ്പം ഞാൻ നിന്നിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. സിപിഎം നിലമ്പൂരിൽ മാത്രമല്ല കേരളത്തിലാകെ തകരുമെന്നും അൻവർ പറഞ്ഞു. പിണറായിസം എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബാധിച്ചിട്ടുള്ള കാൻസറാണ്. ആ കാൻസറിനെ വെട്ടിമാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിച്ചില്ലെങ്കിൽ തകർന്നു തരിപ്പണമാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.

 

Political Kerala is eagerly awaiting the verdict of the Nilambur by-election, where the contest has drawn attention across the state. In a surprising twist, former MLA P.V. Anwar, contesting as an independent candidate supported by the Trinamool Congress, has boldly claimed he will emerge victorious—surpassing all three major fronts. In a statement to a news channel, Anwar asserted that he expects to win with a majority of over 30,000 votes. He also predicted the UDF would secure around 45,000 votes and the LDF approximately 35,000 votes, claiming his performance would outshine both alliances.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago