HOME
DETAILS

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

  
Ashraf
June 21 2025 | 02:06 AM

Electric Fences Claim 24 Lives in Two Years in kerala

തിരുവനന്തപുരം: വൈദ്യുതിവേലി നിര്‍മാണത്തിന് പ്രത്യേക അനുമതി നിര്‍ബന്ധമാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി നിർദേശം.
കഴിഞ്ഞ രണ്ടുകൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തില്‍ മരിച്ചത്. അടുത്തിടെ രണ്ട് കുട്ടികളുള്‍പ്പെടെ ഷോക്കേറ്റ് മരിക്കുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും കെ.എസ്.ഇ.ബിയുടെ വൈദ്യുതിലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ, വീട്ടിലെ കണക്ഷനില്‍ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് ഇത്തരത്തില്‍ അപകടത്തില്‍ കലാശിക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. 

വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ.എസ്.ഇ.ബി ലൈനില്‍ നിന്നുള്ള വൈദ്യുതി നേരിട്ടോ, അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാന്‍ പാടില്ല. വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് മൂന്നുവര്‍ഷം വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനല്‍ കുറ്റവുമാണ്. 



പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം അപകടകരമായ കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായും തടയിടാനാകൂവെന്നും വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

In the past two years, 24 people have died due to electrocution from electric fences.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  a day ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  a day ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  a day ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  a day ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  a day ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  a day ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  a day ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  a day ago